ഓസ്ട്രേലിയയിലേക്ക് ഗോൾഡൻ ടിക്കറ്റ് വിസ പദ്ധതി തിരികെ കൊണ്ടുവരാനുള്ള പാർലമെന്റഗം പീറ്റർ ഡട്ടന്റെ തീരുമാനത്തെ വിമർശിച്ച് മാഗ്നിഗ്സ്കി ക്യാമ്പയിൻ ഹെഡ് വില്യം ഫെലിക്സ് ബ്രൗഡർ. മനുഷ്യാവകാശ ലംഘനത്തെയും അഴിമതിയെയും ചോദ്യം ചെയ്യുന്ന ഒരു നിയമമാണ് മാഗ്നിഗ്സ്കി സാങ്ഷൻ. നിക്ഷേപക പദ്ധതിയിലൂടെ 5 മില്യൺ ഡോളർ ഓസ്ട്രേലിയയിൽ നിക്ഷേപം നടത്തിയ വ്യക്തികൾക്കാണ് സാധാരണയായി ഗോൾഡൻ വിസ ലഭ്യമാവുക. 4 വർഷത്തെ വിസയുള്ളവർക്ക് സ്ഥിരതാമസവും നേടാം.
എല്ലാ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കും ഈ ആനുകൂല്യം ലഭ്യമാണെങ്കിലും, രാജ്യത്തെ 80 ശതമാനം വരുന്ന ചൈനീസ് പൗരൻമാരെ ലക്ഷ്യമാക്കിയുള്ളതാണ് ഈ നിയമം. കള്ളപ്പണം വെളുപ്പിക്കലിനെയും വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ആൽബനീസ് ഗവൺമെന്റ് ഇത് 2024ൽ നിർത്തലാക്കിയിരുന്നു. ഗോൾഡൻ വിസ ടിക്കറ്റ് തിരികെ കൊണ്ട് വരുമെന്ന് പീറ്റർ ഡട്ടൻ ഒരു ചൈനീസ് മൈഗ്രേഷൻ ഏജന്റിനോട് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അഴിമതിയും അന്താരാഷ്ട്ര ഇടപെടലും തടയാനുള്ള ഓസ്ട്രേലിയയുടെ പ്രവർത്തനങ്ങൾക്ക് ഗോൾഡൻ വിസ തിരികെ കൊണ്ടുവരാനുള്ള പീറ്റർ ഡട്ടന്റെ ഈ തീരുമാനം തിരിച്ചടിയായേക്കാം. രാജ്യങ്ങളെല്ലാം ഗോൾഡൻ വിസ നിർത്തലാക്കൽ നടപ്പിലാക്കിയപ്പോൾ ഓസ്ട്രേലിയ ഇത് തിരികെ കൊണ്ടുവരുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് വില്യം ഫെലിക്സ് ബ്രൗഡർ വ്യക്തമാക്കി.
ആഗോള മാഗ്നിഗ്സ്കി ജസ്റ്റിസ് ക്യാമ്പയിനിന്റെ ഹെഡാണ് വില്യം ഫെലിക്സ് ബ്രൗഡർ. ദേശീയ താത്പര്യത്തിന്റെ പുറത്തായിരിക്കണം നിങ്ങൾക്ക് വിസ ലഭിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. മുമ്പ് ഗോൾഡൻ വിസ പ്രാബല്യത്തിലിരുന്ന സമയത്ത് ഓസ്ട്രേലിയയിൽ അനധികൃതമായ പണ നിക്ഷേപം ഉണ്ടായിരുന്നതായി പറയുന്നു. ഗോൾഡൻ വിസ നിരവധി നേട്ടങ്ങൾ നൽകുന്നുണ്ട്. ഓസ്ട്രേലിയയിൽ 40 ദിവസം താമസിച്ചാൽ മതിയാകും ഗോൾഡൻ വിസ ലഭിക്കാൻ. കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വിസ സബ്ലാസ് നിർത്തിവയ്ക്കണമെന്ന് പ്രൊഡക്റ്റിവിറ്റി കമ്മീഷൻ ആവശ്യപ്പെടുന്നു. ഗോൾഡൻ വിസ നിലനത്തുന്നത് യാതൊരു ഗുണവും ചെയ്യില്ലെന്ന് പ്രൊഡക്റ്റിവിറ്റി കമ്മീഷൻ കണ്ടെത്തിയിരുന്നു തുടർന്നാണ് 2024ൽ നിർത്തലാക്കുന്നത്. സമ്പന്നരായ നിക്ഷേപകരെ മാറ്റി നിർത്തി വിദഗ്ധരായ തൊഴിലാളികളെ നിയമിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു.
content summary: Bill Bowder warned Peter Dutton’s desire to bring back a controversial golden ticket visa scheme would be a big mistake
Leave a Comment