June 18, 2025 |

ട്രംപിന്റെ താരിഫ് നയം; തീരുവ ഉയര്‍ത്തിയതിനെ വിമര്‍ശിച്ച് ശതകോടീശ്വരന്മാര്‍

യുഎസിനും യൂറോപ്പിനുമിടയിൽ ‘സീറോ താരിഫ്’ ഉണ്ടാകണമെന്ന് മസ്‌ക്

ഹോം ഡിപ്പോയുടെ സഹസ്ഥാപകനും ദീർഘകാലങ്ങളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവുമായ ലെൻ ലാങ്കോൺ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ട്രംപ് ഇപ്പോൾ ചുമത്തിയിരിക്കുന്ന താരിഫ് വളരെ ഉയർന്നതാണെന്നും, വളരെ വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചെന്നും കെൻ ലാങ്കോൺ പറഞ്ഞു.Billionaires slam Trump’s tariff policy as duties rise.

ട്രംപിന് ആരോ മോശം ഉപദേശം നൽകി എന്നായിരുന്നു ലാങ്കോണിന്റെ പ്രതികരണം. വിയറ്റ്‌നാമിന് 46 ശതമാനം തീരുവ ചുമത്തിയത് വിഡ്ഢിത്തമാണെന്നും, ചൈനയ്ക്ക് 34 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയത് പെട്ടെന്നുള്ള ആക്രമണത്തിന്റെ ഭാഗമാണെന്നും, ഒരു ചർച്ച പോലും നടത്താൻ സമയം കണ്ടെത്തിയില്ലെന്നും ലാങ്കോൺ വ്യക്തമാക്കി.

”വിയറ്റ്‌നാമിന് 46 ശതമാനമോ? അതിനെക്കാൾ നിങ്ങൾ അവരോട് ‘വിൡക്കാൻ പോലും മെനക്കെടേണ്ട’ എന്ന് പറയുന്നതായികരുന്നു നല്ലത്.” ലാങ്കോൺ പറഞ്ഞു.

1930കൾക്ക് ശേഷം ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ പരസ്യമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയ ലാങ്കോൺ ധനകാര്യ വിദ്ഗ്ധരിൽ ഒരാൾ കൂടിയാണ്. ധനകാര്യ വിദഗ്ധർക്കിടയിൽ വിപണിയിലുണ്ടാകുന്ന മാന്ദ്യം ആശങ്കയുണ്ടാക്കുന്നതാണെന്നും ലാങ്കോൺ പറയുന്നു.

എല്ലാ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അമേരിക്ക 10 ശതമാനം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ രാജ്യങ്ങളും അമേരിക്ക കയറ്റി അയയ്ക്കുന്ന വസ്തുക്കൾക്ക് എത്രത്തോളം തീരുവ ചുമത്തുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി മറ്റ് ചാർജുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വിവിധ വ്യാപാര നിയമങ്ങളും, അധിക തീരുവകളും ഉൾപ്പെടുന്നു. ഇക്കാരണത്താൽ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ തകരുകയും, എസ് ആൻഡ് പി(ഒരു വലിയ ഓഹരി വിപണി സൂചിക) ഏകദേശം പത്ത് ശതമാനം ഇടിയുകയും ചെയ്തു.

”പത്ത് ശതമാനത്തിൽ അധികം തരിഫ് ചുമത്തുന്നതിനെ ഞാൻ പിന്തുണയ്ക്കുന്നില്ല.” അമേരിക്കയുടെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ ഉപദേഷ്ടാവും ശതകോടീശ്വര നിക്ഷേപകനുമായ സ്റ്റാൻലി ഡ്രൂക്കന്മില്ലർ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

2024ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ചിരുന്ന ശതകോടീശ്വരൻ ബിൽ അക്മാനും ഉയർത്തിയ തീരുവ നയങ്ങളെ വിമർശിച്ചു. തീരുവ ചിലപ്പോൾ കുറച്ച് ആളുകൾക്ക് കുറച്ച് സമയത്തേക്ക് സഹായമാകുമെങ്കിലും, അവ സ്ഥിരമായി ആർക്കെങ്കിലും ഗുണം ചെയ്യുന്നതല്ലെന്ന് ജം റോജേഴ്‌സ് വ്യക്തമാക്കി.

ട്രംപിന്റെ വിശ്വസ്തനായ ഇലോൺ മസ്‌കും താരിഫിനെ എതിർത്ത് രംഗത്തെത്തി. യുഎസിനും യൂറോപ്പിനുമിടയിൽ ‘സീറോ താരിഫ്’ ഉണ്ടാകണമെന്ന് മസ്‌ക് വ്യക്തമാക്കി. ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവോരയെ പരിഹസിച്ചുകൊണ്ടാണ് മസ്‌ക് സംസാരിച്ചത്. ഉയർന്ന താരിഫ് പണപ്പെരുപ്പം വർധിക്കാൻ കാരണമാവുകയും മാന്ദ്യത്തിനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്യുമെന്ന് ജി പി മോർഗൻ സിഇഒ ആയ ജാമി ഡിമോൺ പറഞ്ഞു.

ട്രംപിന്റെ താരിഫ് നയങ്ങൾ ഉണ്ടാക്കിയ താരിഫ് വർധനവ് ലോക വിപണിയെ തകർത്തിരുന്നു, ഇതിന്റെ ഭാ​ഗമായി ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിലും ഇടിവുണ്ടായി. മുകേഷ് അംബാനി, ഗൗതം അദാനി, സാവിത്രി ജിൻഡാൽ ശിവ് നാടാർ എന്നിവരുടെ മൊത്തം ആസ്തിയിൽ നിന്നും 10.3 ബില്യൺ ഡോളർ നഷ്ടമായതാണ് സൂചന. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആസ്തി 3.6 ബില്യൺ ഡോളർ കുറഞ്ഞ് 87.7 ബില്യൺ ഡോളറിലെത്തി. രണ്ടാമത്തെ ധനികനായ ഗൗതം അദാനിയുടെ ആസ്തി 3 ബില്യൺ ഡോളർ കുറഞ്ഞ് 57.3 ബില്യൺ ഡോളറായി. മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 45-ാം സ്ഥാനത്തുമുള്ള സാവിത്രി ജിൻഡാലിന്റെ ആസ്തി 2.2 ബില്യൺ ഡോളർ കുറഞ്ഞ് 33.9 ബില്യൺ ഡോളറിലെത്തി. ശിവ് നാടാറിന്റെ ആസ്തി 1.5 ബില്യൺ ഡോളർ കുറഞ്ഞ് 30.9 ബില്യൺ ഡോളറായി.Billionaires slam Trump’s tariff policy as duties rise.

Content summary; Billionaires slam Trump’s tariff policy as duties rise.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×