ദക്ഷിണകൊറിയയെ നടുക്കിയ വിമാനാപകടത്തിന് കൃത്യമായ കാരണം കണ്ടെത്താനാകാതെ വിദഗ്ധര്‍. എന്ത് പിഴവാണ് സംഭവിച്ചത് എന്നതിന് വ്യക്തമായ കാരണം കണ്ടെത്താനിത് വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. 179 പേരുടെ മരണത്തിനിടയായ ഈ മഹാദുരന്തം വിദഗ്ധരെ അമ്പരിപ്പിക്കുന്നുണ്ടെങ്കിലും എഞ്ചിനില്‍ ഒരു പക്ഷി ഇടിക്കുന്നത് മാത്രമാകാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പറയുന്നു. സംഭവത്തിന് തൊട്ടുമുന്‍പ് മുവാനിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആക്രമണ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്‌ളൈറ്റ് കണ്‍ട്രോളര്‍മാരോട് പക്ഷി തടസമായി നില്‍ക്കുന്നുവെന്ന് മെയ്‌ഡേ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൈലറ്റ് പറഞ്ഞിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.south korea
പക്ഷി ഇടിച്ചതിനെ തുടര്‍ന്ന്, എഞ്ചിന്‍ തകരാറിലാവുകയും ലാന്‍ഡിങ് തകരാറിലാവുകയും ചെയ്യുകയായിരുന്നു. ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ എയ്‌റോസ്‌പേസ് ഡിസൈനിലെ സീനിയര്‍ ലക്ചറര്‍ ഡോ.സോന്യ ബ്രൗണിനും അപകടം സംഭവിച്ചതിനെ സംശയത്തോടെയാണ് കാണുന്നത്.
പക്ഷി ഇടിച്ചാല്‍ തന്നെയും വിമാനങ്ങള്‍ക്ക് അതിജീവിക്കാന്‍ സാധിക്കും. അതൊരിക്കലും ഇത്തരത്തിലൊരു വലിയ അപകടത്തിലേക്ക് നയിക്കില്ല. എഞ്ചിനേതെങ്കിലും പ്രവര്‍ത്തനരഹിതമായാലും പ്രതിരോധിക്കാന്‍ സാധിക്കും. ആധുനികവിമാനങ്ങളൊക്കെയും പക്ഷി തടസമായി വന്നാലും അതിനെ പ്രതിരോധിക്കാന്‍ കഴിയുന്നവയാണ്.
ബോയിങ് 737 വിമാനത്തില്‍ ലാന്‍ഡിങ് ഗിയര്‍ ഹൈഡ്രോളിക് സംവിധാനവും ബന്ധപ്പെട്ടിട്ടുണ്ട്. എഞ്ചിന്‍ തകരാറിലായാലും ലാന്‍ഡിങ് ഗിയര്‍ എക്സ്റ്റന്‍ഡ്
ചെയ്യാവുന്ന ഹൈഡ്രോളിക് സിസ്റ്റം വിമാനത്തിലുണ്ട്. ലക്ചറര്‍ പറഞ്ഞു. എന്നാല്‍ സെന്‍ട്രല്‍ ക്വീന്‍സ്‌ലാന്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡഗ് ഡ്രൂറി പക്ഷികളുടെ ആക്രമണം മാത്രമാണ് കാരണമെന്ന് സമ്മതിക്കുന്നുണ്ട്.
ഒരു എഞ്ചിനില്‍ പക്ഷി ഇടിക്കുന്നത് വിമാനത്തിലെ എല്ലാ സംവിധാനങ്ങളെയും തകരാറിലാക്കില്ല. ഒരു എഞ്ചിനില്‍ 737 ന് പറക്കാന്‍ സാധിക്കും. വാണിജ്യ സൈനിക സ്വകാര്യ ചാര്‍ട്ടര്‍ സര്‍വീസ് പറത്തിയ മുതിര്‍ന്ന പൈലറ്റ് ഡ്രൂറി പറഞ്ഞു. കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡിങ്‌സും ബ്ലാക്ക് ബോക്‌സ് ഫളൈറ്റ് ഡാറ്റയും നിരിക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമം തുടരുകയാണ്.
വിമാനം റണ്‍വേയിലേക്ക് അടുക്കുന്ന വേഗത അമ്പരിപ്പിക്കുന്നതായിരുന്നു. ലാന്‍ഡ് ചെയ്യാന്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ വേഗത കുറയ്ക്കും. എന്നാല്‍ ജെജു വിമാനം റണ്‍വേയിലൂടെ താഴേക്ക് വളരെയധികം വേഗത്തില്‍ നീങ്ങുകയായിരുന്നു. റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാറുള്ള ദിശയിലേക്കല്ല മറിച്ച് വിപരീത ദിശയിലേക്കാണ് വിമാനം പറന്നിറങ്ങിയത്. ലാന്‍ഡിങ്ങിനെ കാറ്റ് ഉണ്ടായിരുന്നു. കാറ്റിനെതിരെ ലാന്‍ഡ് ചെയ്യുന്നത് അവയുടെ വേഗത കുറയ്ക്കാന്‍ സഹായിക്കും. എന്തുകൊണ്ടാണ് ഇത്ര വേഗത്തില്‍ പോകുന്നത് ? ഈ സമയത്ത് ഉത്തരങ്ങളേക്കാള്‍ ഏറെ ചോദ്യങ്ങളാണ് ഉയരുന്നത്.south korea
content summary; Bird strike unlikely to be only reason for South Korean plane crash, experts say