June 26, 2026 |
Avatar
Share on

ഒളിമ്പിക്സ് വേദിക്ക് സമീപം സ്‌ഫോടനം

അഴിമുഖം പ്രതിനിധി ഒളിമ്പിക്സ് വേദിക്ക് സമീപം സ്‌ഫോടനം. ഉടമസ്ഥനില്ലാത്ത ബാഗ് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമില്ല. പുരുഷന്‍മാരുടെ 70 കിലോമീറ്റര്‍ സൈക്ലിഗ് ഫിനിഷിങ് പോയിന്റിനു സമീപമാണ് സംഭവം നടന്നത്. എന്നാല്‍ സ്‌ഫോടനം മത്സരത്തെ ബാധിക്കുകയുണ്ടായില്ല. മിലിട്ടറി പോലീസും ബോംബ് സ്‌ക്വാഡും സ്‌ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന് പിന്നില്‍ അട്ടിമറി ശ്രമമാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. അതിനിടെ ഒളിമ്പിക്‌സിന്റെ പ്രധാന വേദിയായ മാരക്കാന സ്റ്റേഡിയത്തിനു സമീപം മറ്റു രണ്ടു പേര്‍ വെടിയേറ്റു മരിച്ചതായും വാര്‍ത്തകളുണ്ട്. ഒരു സ്ത്രീയും ഒരു […]

അഴിമുഖം പ്രതിനിധി

ഒളിമ്പിക്സ് വേദിക്ക് സമീപം സ്‌ഫോടനം. ഉടമസ്ഥനില്ലാത്ത ബാഗ് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമില്ല. പുരുഷന്‍മാരുടെ 70 കിലോമീറ്റര്‍ സൈക്ലിഗ് ഫിനിഷിങ് പോയിന്റിനു സമീപമാണ് സംഭവം നടന്നത്. എന്നാല്‍ സ്‌ഫോടനം മത്സരത്തെ ബാധിക്കുകയുണ്ടായില്ല. മിലിട്ടറി പോലീസും ബോംബ് സ്‌ക്വാഡും സ്‌ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന് പിന്നില്‍ അട്ടിമറി ശ്രമമാണോ എന്ന കാര്യം വ്യക്തമായിട്ടില്ല.

അതിനിടെ ഒളിമ്പിക്‌സിന്റെ പ്രധാന വേദിയായ മാരക്കാന സ്റ്റേഡിയത്തിനു സമീപം മറ്റു രണ്ടു പേര്‍ വെടിയേറ്റു മരിച്ചതായും വാര്‍ത്തകളുണ്ട്. ഒരു സ്ത്രീയും ഒരു മോഷ്ടാവുമാണ് കൊല്ലപ്പെട്ടത്. ഒളിംപിക്‌സിനെത്തിയ സ്ത്രീയെ കവര്‍ച്ചക്കാരന്‍ കൊലപ്പെടുത്തുകയും അയാളെ  സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയുമായിരുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×