April 25, 2025 |
മഞ്ജു പി എം
മഞ്ജു പി എം
Share on

ആരാധന മൂത്ത് ആരാധകര്‍ പ്രഭാസിന്റെ ജന്മനാട് ‘സാഹോ’ സിറ്റിയാക്കി മാറ്റി/ വീഡിയോ

2002-ല്‍ റിലീസ് ചെയ്ത പ്രഭാസിന്റെ ആദ്യ ചിത്രമായ ഈശ്വര്‍ മുതല്‍ ബാഹുബലി 2. ദി കണ്‍ക്ലുഷന്‍ വരെയുള്ള ചിത്രങ്ങളുടെ ഫ്‌ളക്‌സുകളാല്‍ ഭിമാവരത്തെ അലങ്കരിച്ചിരിക്കുകയാണ് ഇവിടുത്തെ സിനിമ പ്രേമികള്‍.

‘സാഹോ’ യുടെ റിലീസ് ചെയ്ത വെള്ളിയാഴ്ച പുലര്‍ച്ച മുതല്‍ പ്രഭാസിന്റെ ജന്മനാടായ, ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഭിമാവരം സാഹോ സിറ്റി യായി മാറിയിരിക്കുകയാണ്. വെല്‍ക്കം ടു സഹോസിറ്റി എന്ന ബോര്‍ഡാണ് നാല് ദിക്കുകളില്‍ നിന്നുമുള്ളവരെ ഭിമാവരത്തെക്ക് ആനയിക്കുന്നത്. ഭിമാവരം പട്ടണത്തിന്റെ നാലു ദിക്കുകളില്‍ നിന്നും പ്രഭാസിന്റെ കൂറ്റന്‍ സാഹോ ഫ്‌ളക്‌സിനൊപ്പം, 2002-ല്‍ റിലീസ് ചെയ്ത പ്രഭാസിന്റെ ആദ്യ ചിത്രമായ ഈശ്വര്‍ മുതല്‍ ബാഹുബലി 2. ദി കണ്‍ക്ലുഷന്‍ വരെയുള്ള ചിത്രങ്ങളുടെ ഫ്‌ളക്‌സുകളാല്‍ ഭിമാവരത്തെ അലങ്കരിച്ചിരിക്കുകയാണ് ഇവിടുത്തെ സിനിമ പ്രേമികള്‍.

പുലര്‍ച്ചെ 1.30-ന് പ്രധാനപ്പെട്ട ആറു തീയെട്ടറുകളിലായി റിലീസ് ചെയ്ത സാഹോയുടെ ആദ്യ ഷോയുടെ ടിക്കറ്റ് നിരക്ക് 3000 രൂപയായിരുന്നു. അപ്പോള്‍ മുതല്‍ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം നടത്തുന്ന ഈ തീയെട്ടറുകളിലെല്ലാം ഒരാഴ്ചക്കുള്ള സീറ്റുകള്‍ ബുക്ക്ഡ് ആയി കഴിഞ്ഞിരുന്നുവെന്നത്തിലൂടെ പ്രഭാസിനോടുള്ള നാട്ടുകാരുടെ താരാരാധന എത്രത്തോളമാണെന്ന് പറയേണ്ടതില്ലല്ലോ. ഭിമാവരത്തെ സിനിമ പ്രേമികളുടെ വാട്‌സപ് പ്രൊഫൈല്‍ പിക്ച്ചറുകള്‍ ഓഗസ്റ്റ് 30-ന് പ്രഭാസും ശ്രദ്ധ കപൂറുമായി മാറിയതും കൂടാതെ സ്റ്റാറ്റസ് സാഹോ സിറ്റിയിലെ ഫ്‌ളക്‌സുകളുടെ വീഡിയോയുമായി അപ്‌ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കുകയാണ്.

ബാഹുബലിയുടെ റിലീസ് ദിവസം ആറ് നില കെട്ടിടത്തിന്റെറ വലുപ്പത്തിലുള്ള, ഗദയേന്തിയ ബാഹുബലിയുടെ ഫ്‌ളക്‌സുകളാല്‍ മാസ്സ് പ്രചരണം നല്കിയ ഭിമാവരാത്ത്, ബഹുബലി -2ന്റെ ആയിരം കോടി വരുമാനത്തിന്റെ ലോക റെക്കോഡ് വിജയത്തിന് ശേഷം പ്രഭാസ് നായകനായ സാഹോക്ക് വേണ്ടി അത്ര ഭീമാകാരമായ ഫ്‌ളക്‌സുകളും ഉണ്ടാക്കിയിട്ടില്ല എന്നതില്‍ നിന്നും ‘സാഹോ’യേ സംബന്ധിച്ചു ഫാന്‍സ് അസോസിയേഷനും വാനോളം പ്രതീക്ഷയില്ല എന്നും വ്യാഖാനിക്കപ്പെടുന്നുണ്ട്. 350 കോടി രൂപ മുതല്‍ മുടക്കിയെടുത്ത സിനിമ, ബാഹുബലിയോടുള്ള ആരാധനയെ മനസ്സില്‍ ആവേശിച്ച് കൊണ്ട് സാഹോ കാണാന്‍ പോയ ആരാധകരെ നിരാശരാക്കി എന്ന അഭിപ്രായവും സിനിമ കണ്ടിരങ്ങിയവര്‍ക്കിടയിലുണ്ട്. മുടക്ക് മുതലിന്റെതായ ഹോളിവുഡ് നിലവാരത്തിലുള്ള കാഴ്ചയോരുക്കാന്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സാഹോയുടെ പ്ലസ് പോയിന്റ്ായി കാണാവുന്നത്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മഞ്ജു പി എം

മഞ്ജു പി എം

അധ്യാപിക, വിവര്‍ത്തക

More Posts

Follow Author:
Facebook

Leave a Reply

Your email address will not be published. Required fields are marked *

×