June 26, 2026 |
Share on

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് കര്‍ണിക് സേന പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ജയ്പൂര്‍ റാണിയായിരുന്ന പദ്മാവതിയെ പുതിയ ചിത്രത്തില്‍ മോശമായാണ് ബന്‍സാലി ചിത്രീകരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സലിയ്ക്ക് മര്‍ദ്ദനം. പുതിയ ചിത്രമായ പദ്മാവതിയുടെ ജയ്പൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍വച്ചു കര്‍ണിക് സേന പ്രവര്‍ത്തകരാണ് സംവിധായകനെ മര്‍ദ്ദിച്ചത്. ജയ്പൂര്‍ റാണിയായിരുന്ന പദ്മാവതിയെ പുതിയ ചിത്രത്തില്‍ മോശമായാണ് ബന്‍സാലി ചിത്രീകരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, റണ്‍വീര്‍ സിംഗ് എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രമാണ് പദ്മാവതി.

മേവാറിലെ ഭരണാധികാരിയായിരുന്ന റാണ റാവല്‍ രത്തന്‍ സിംഗിന്റ ഭാര്യയായിരുന്നു റാണി പദ്മാവതി. പദ്മാവതിയെ സ്വന്തമാക്കാനെന്ന ഉദ്ദേശത്തോടെ ഡല്ഹി സുല്‍ത്താന്‍ ആയിരുന്ന അലാവുദ്ദിന്‍ ഖില്‍ജി നടത്തുന്ന ആക്രമണവുമാണ് ബന്‍സാലിയുടെ ചിത്രത്തിന്റെ പ്രമേയം. ഈ വര്‍ഷം നവംബറില്‍ സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×