June 23, 2026 |
Share on

ഓസ്‌കര്‍ ലൈവ്‌; ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി നടി, സംവിധായകന്‍ ആന്‍ഡേഴ്‌സണ്‍

മികച്ച ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍, ചരിത്രനേട്ടവുമായി സെന്റിമെന്റല്‍ വാല്യൂ

98-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇതുവരെ പ്രഖ്യാപിച്ച പ്രധാന അവാര്‍ഡുകളുടെ പട്ടിക താഴെ നല്‍കുന്നു.

മികച്ച ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍

വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. നിര്‍മ്മാതാക്കളായ സാറ മര്‍ഫിയും പോള്‍ തോമസ് ആന്‍ഡേഴ്‌സണും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 98ാമത് അക്കാദമി അവാര്‍ഡുകളില്‍ ആറ് പുരസ്‌കാരങ്ങളാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ സ്വന്തമാക്കിയത്.

മികച്ച നടന്‍ ജോര്‍ദാന്‍

‘സിന്നേഴ്‌സ്’ എന്ന ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. തിമോത്തി ഷാലമെയും ലിയോനാര്‍ഡോ ഡികാപ്രിയോയും തമ്മിലുള്ള കടുത്ത പോരാട്ടമായി വിലയിരുത്തപ്പെട്ട മത്സരത്തിനൊടുവിലാണ് ജോര്‍ദാന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ മാതാപിതാക്കള്‍ക്കും സംവിധായകന്‍ റയാന്‍ കൂഗ്ലര്‍ക്കും തനിക്ക് മുന്‍പേ നടന്നുപോയ കറുത്തവര്‍ഗ്ഗക്കാരായ കലാകാരന്മാര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി ജോര്‍ദാന്‍ പറഞ്ഞു.

ജെസ്സി മികച്ച നടി

മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ജെസ്സി ബെക്ലി. ഹാംനെറ്റ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ജെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. ഈ ചിത്രത്തിന് ലഭിച്ച ഏക ഓസ്‌കര്‍ പുരസ്‌കാരവും ഇതാണ്.

ആന്‍ഡേഴ്‌സണ്‍ തന്നെ
പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. നേരത്തെ മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരവും ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയിരുന്നു.

നോര്‍വെയ്ക്ക് ആദ്യ നേട്ടം

ജോക്കിം ട്രയര്‍ സംവിധാനം ചെയ്ത ‘സെന്റിമെന്റല്‍ വാല്യൂ’ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ആദ്യ നോര്‍വീജിയന്‍ ചിത്രമാണിത്. രാഷ്ട്രീയമായ കൃത്യത പുലര്‍ത്തിയ തന്റെ പ്രസംഗത്തില്‍, കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാത്ത രാഷ്ട്രീയക്കാരെ വോട്ടര്‍മാര്‍ തള്ളിക്കളയണമെന്ന് സംവിധായകന്‍ ആഹ്വാനം ചെയ്തു.

വേദിയില്‍ ‘ഫ്രീ പാലസ്തീന്‍’ മുദ്രാവാക്യം

പുരസ്‌കാരം പ്രഖ്യാപിക്കാനെത്തിയ ജാവിയര്‍ ബാര്‍ഡെം ‘ഫ്രീ പാലസ്തീന്‍’ എന്ന് വിളിച്ചത് സദസ്സില്‍ വലിയ കൈയടികള്‍ക്ക് കാരണമായി.

കെ-പോപ്പ് തരംഗം

മികച്ച ഒറിജിനല്‍ സോങ്ങ് വിഭാഗത്തില്‍ ‘കെ-പോപ്പ് ഡെമണ്‍ ഹണ്ടേഴ്‌സ്’ പുരസ്‌കാരം നേടി. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചുകൊണ്ടിരിക്കവെ മൈക്രോഫോണ്‍ ഓഫാക്കിയത് കല്ലുകടിയായി.

മികച്ച അഡാപ്റ്റഡ് തിരക്കഥ

വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന് മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം. സംവിധായകന്‍ പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തന്റെ കരിയറിലെ ആദ്യ ഓസ്‌കര്‍ നേട്ടം ഇതിലൂടെ കൈവരിച്ചു. തോമസ് പിഞ്ചനോട് നന്ദി പറഞ്ഞ ആന്‍ഡേഴ്‌സണ്‍, തന്റെ മക്കള്‍ക്കും അവരുടെ തലമുറയ്ക്കും വേണ്ടിയുള്ള ഒരു മാപ്പപേക്ഷയായാണ് ഈ ചിത്രം ഒരുക്കിയതെന്ന് വികാരാധീനനായി പറഞ്ഞു.

മികച്ച സഹനടന്‍

മികച്ച സഹനടനുള്ള പുരസ്‌കാരം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലൂടെ ഷോണ്‍ പെന്‍ സ്വന്തമാക്കി. പുരസ്‌കാരം സ്വീകരിക്കാന്‍ പെന്‍ എത്തിയിരുന്നില്ല. അദ്ദേഹത്തിന് വേണ്ടി അവതാരകനായ കിരണ്‍ കല്‍ക്കിന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇതോടെ പുരസ്‌കാര പട്ടികയില്‍ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ വ്യക്തമായ മുന്‍തൂക്കം നേടിയിരിക്കുകയാണ്.

മികച്ച സഹനടി
ആമി മാഡിഗന്‍ (വെപ്പണ്‍സ്)

മികച്ച ഒറിജിനല്‍ തിരക്കഥ

ഏറെ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച റയാന്‍ കൂഗ്ലറുടെ ‘സിന്നേഴ്‌സ്’ മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ഫ്രാങ്കെന്‍സ്‌റ്റൈന്‍

മികച്ച കോസ്റ്റ്യൂം ഡിസൈന്‍: കേറ്റ് ഹാവ്‌ലി (ഫ്രാങ്കെന്‍സ്‌റ്റൈന്‍)

മികച്ച മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിംഗ്: ഫ്രാങ്കെന്‍സ്‌റ്റൈന്‍

മികച്ച വിഷ്വല്‍ ഇഫക്ട്‌സ്: അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്

മികച്ച ഒറിജിനല്‍ സ്‌കോര്‍: ലുഡ്വിഗ് ഗോറന്‍സണ്‍ (സിന്നേഴ്‌സ്)

മികച്ച കാസ്റ്റിംഗ്: കസാന്‍ഡ്ര കുലുകുണ്ടിസ് (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: കെ-പോപ്പ് ഡെമണ്‍ ഹണ്ടേഴ്‌സ്

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ദ ഗേള്‍ ഹു ക്രൈഡ് പേള്‍സ്

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: മിസ്റ്റര്‍ നോബഡി എഗെയ്ന്‍സ്റ്റ് പുടിന്‍

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം: ഓള്‍ ദ എംപ്റ്റി റൂംസ്

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ദ സിംഗേഴ്‌സ്, ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിംഗ് സലൈവ രണ്ട് ചിത്രങ്ങള്‍ സംയുക്തമായി പുരസ്‌കാരം പങ്കിട്ടു.

Content Summary; Oscar Awards 2026 Live Updates;

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×