July 09, 2026 |
Share on

പാക് വെടിവയ്പില്‍ പരിക്കേറ്റ ജവാന്‍ മരിച്ചു

അഴിമുഖം പ്രതിനിധി അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിങ്ങ്(26)  മരിച്ചു. ചികിത്സയിലായിരുന്ന ഗുര്‍നാം സിങ്ങിന്റെ മരണം ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു. വെള്ളിയാഴ്ച ജമ്മു-കശ്മീരിലെ ഹിരാനഗറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരുമായിട്ടുള്ള ഏറ്റുമുട്ടലിലായിരുന്നു ഗുര്‍നാം സിങ്ങിന് പരിക്കേറ്റത്. ഗുര്‍നാം സിങ്ങിന് പരിക്കേറ്റത്തിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് റേഞ്ചേഴ്‌സ് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം നിരവധി തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ […]

അഴിമുഖം പ്രതിനിധി

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിങ്ങ്(26)  മരിച്ചു. ചികിത്സയിലായിരുന്ന ഗുര്‍നാം സിങ്ങിന്റെ മരണം ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു. വെള്ളിയാഴ്ച ജമ്മു-കശ്മീരിലെ ഹിരാനഗറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരുമായിട്ടുള്ള ഏറ്റുമുട്ടലിലായിരുന്നു ഗുര്‍നാം സിങ്ങിന് പരിക്കേറ്റത്.

ഗുര്‍നാം സിങ്ങിന് പരിക്കേറ്റത്തിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് റേഞ്ചേഴ്‌സ് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.

പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം നിരവധി തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. വെടിവയ്പ് നടത്തുന്നത്തിന്റെ മറവില്‍ ഭീകരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടത്തിവിടാനുള്ള ശ്രമമാണെന്നാണ് സൈന്യം ആരോപിക്കുന്നത്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×