റിലീസിംഗ് തീയതി പ്രഖ്യാപിച്ച് ടീം
ആരാധക ഹൃദയങ്ങൾ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രമായ ബോഗയ്ൻവില്ലയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബോഗയ്ൻവില്ല. അടുത്തിടെയാണ് ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തിറങ്ങിയത്. ‘സ്തുതി’ എന്ന പേരിൽ എത്തിയിരിക്കുന്ന ഗാന രംഗത്തിൽ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണുള്ളത്. വർഷങ്ങൾക്ക് ശേഷം ബിഗ്സ്‌ക്രീനിലേയ്ക്ക് തിരിച്ചെത്തുന്ന നടി ജ്യോതിർമയിയുടെ വ്യത്യസ്തമായ ലുക്കും നൃത്തവുമാണ് പാട്ടിലെ ഹൈലൈറ്റ്. അമൽ നീരദിന്റെ ജീവിതപങ്കാളി കൂടിയായ ജ്യോതിർമയി ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് സിനിമയിൽ തിരിച്ചെത്തുന്നത്. Bougainvillea release date
വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്‌സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. കുഞ്ചാക്കോ ബോബനും അമൽ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ലാജോ ജോസിനൊപ്പം അമൽ നീരദും ഒന്നിച്ചാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.
content summary; Bougainvillea arrives to win the hearts of admirers; The team announced the release date