June 14, 2026 |
Share on

വടക്കാഞ്ചേരി കൂട്ടബലാത്സംഗം: യുവതിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റന്ന് ബൃന്ദ കാരാട്ട്

അഴിമുഖം പ്രതിനിധി വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കൂട്ടബലാത്സംഗ കേസിലെ യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി കെ രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്നാണ് ബൃന്ദ മാധ്യമങ്ങളോട് പറഞ്ഞത്. യുഡിഎഫ് ഭരണകാലത്ത് യുവതിക്ക് നീതി കിട്ടാഞ്ഞത് ഗൗരവമുള്ളതാണെന്നും വിഷയം അറിഞ്ഞയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടിയെടുത്തുവെന്നും ബൃന്ദ പറഞ്ഞു. സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തു ഇനി […]

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കൂട്ടബലാത്സംഗ കേസിലെ യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി കെ രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്നാണ് ബൃന്ദ മാധ്യമങ്ങളോട് പറഞ്ഞത്. യുഡിഎഫ് ഭരണകാലത്ത് യുവതിക്ക് നീതി കിട്ടാഞ്ഞത് ഗൗരവമുള്ളതാണെന്നും വിഷയം അറിഞ്ഞയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടിയെടുത്തുവെന്നും ബൃന്ദ പറഞ്ഞു.

സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തു ഇനി ഈ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പിണറായി അഭിപ്രായപ്പെട്ടുണ്ടെന്നും ബൃന്ദ കൂട്ടിച്ചേര്‍ത്തു.

വടക്കാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവും, ഇരയുടെ പേര് തൃശൂര്‍ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പരാമര്‍ശിച്ചതും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല. അത് ജില്ലാതലത്തില്‍ പരിഗണിക്കാനാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം.

വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസില്‍ പ്രതിയായ സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന് എതിരായ പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി ഏകാംഗ കമ്മീഷനെ നിയോഗിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×