June 26, 2026 |
Share on

മഹാരാഷ്ട്ര ഹൈവെയില്‍ ബൈക്ക് യാത്രികന്‍ കത്തിയെരിയുന്നത് കണ്ടിട്ടും അനങ്ങാതെ നാട്ടുകാര്‍/ വീഡിയോ

ബൈക്കിനൊപ്പം അയാളും തീയില്‍പ്പെട്ട് കത്തിയമരുകയായിരുന്നു. അപകടത്തില്‍ ഇയാളുടെ ബോധം നശിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്

മഹാരാഷ്ട്ര ഹൈവെയില്‍ ബൈക്ക് യാത്രികന്‍ കത്തിയെരിയുന്നത് കണ്ടിട്ടും അനങ്ങാതെ നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ മനുഷ്യത്വമുള്ളവരെ ഞെട്ടിക്കുന്നതാണ്. ബീഡ് ജില്ലയിലെ ഹൈവെയിലുണ്ടായ അപകടത്തില്‍പ്പെട്ട് തീപിടിച്ച ബൈക്കിനൊപ്പം ബൈക്ക് യാത്രികനും ജനക്കൂട്ടത്തിനു മുന്നിലാണ് കത്തിയെരിഞ്ഞത്. എന്നാല്‍ തീ കെടുത്താനോ അയാളെ രക്ഷിക്കാനോ ആരും ശ്രമിച്ചില്ല.

ഹൈവയിലൂടെ കടന്നുപോയ വാഹനങ്ങളും ഇയാളെ തിരിഞ്ഞുനോക്കിയില്ല. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തീപിടിച്ച ബൈക്കിനടിയില്‍ കുടുങ്ങിപ്പോയ യാത്രികന് രക്ഷപെടാനായില്ല. ബൈക്കിനൊപ്പം അയാളും തീയില്‍പ്പെട്ട് കത്തിയമരുകയായിരുന്നു. അപകടത്തില്‍ ഇയാളുടെ ബോധം നശിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്.

അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ബൈക്കിനൊപ്പം കത്തിയമര്‍ന്ന ആളുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇയാള്‍ പൂര്‍ണമായും കത്തിയമര്‍ന്നതിനാല്‍ പോലീസിന് നിലവില്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇയാളെപ്പറ്റി അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Y2EEkO

Leave a Reply

Your email address will not be published. Required fields are marked *

×