UPDATES

വിപണി/സാമ്പത്തികം

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഷോറൂമുകളുടെ എണ്ണം നൂറിലെത്തിക്കാന്‍ ഒരുങ്ങി ‘മൈജി’

കേരളത്തില്‍ ലക്ഷക്കണക്കിന് മൊബൈല്‍ ഫോണുകളും ഗാഡ്ജറ്റുകളുമാണ് വില്‍ക്കപ്പെടുന്നത്. എന്നാല്‍വിദഗ്ദ്ധ സര്‍വ്വീസിന് പര്യാപ്തമായ സര്‍വ്വീസ് സന്റെറുകളോ ആവശ്യത്തിന് ടെക്‌നീഷ്യന്മാരോ ലഭ്യമല്ല. ഈസ്ഥിതിയില്‍ വലിയൊരു മാറ്റം കൊണ്ടുവരുന്നതിന് വേണ്ടിയാണ് മൈജി പുതിയ പരിശീലന കേന്ദ്രം myG Institute of Technology(MIT) സ്ഥാപിക്കുന്നത്.

                       

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. ഡിജിറ്റല്‍ രംഗത്തും ഇലക്ട്രോണിക്‌സ് രംഗത്തുമുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. ഇ ന്ത്യ ലോകത്തിലെ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായി മാറി. അന്താരാഷ്ട്ര കമ്പനികളെല്ലാം ഇന്ത്യന്‍ വിപണയിലേക്ക് എത്തി. രാജ്യത്ത് വലിയൊരു വിപണന സാധ്യത അവര്‍ കണ്ടെത്തി. ഈ മാറ്റങ്ങളെയെല്ലാം ഏറ്റവും എളുപ്പം ഉള്‍ക്കൊണ്ട ജനത തന്നെയായിരുന്നു മലയാളികള്‍. ലോകത്ത് സാങ്കേതികവിദ്യയിലുണ്ടായ പുത്തന്‍ പരീക്ഷണങ്ങളെയൊക്കെ സ്വാഗതം ചെയ്യുകയായിരുന്നു അവര്‍. ചെറിയ ഹാന്‍ഡ്‌ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളിലേക്കും 2ജിയില്‍ നിന്ന് 4ജി വരെയും ചെറിയ ടെലിവിഷനില്‍ നിന്ന് എല്‍.സി.ഡി യിലേക്കും പിന്നീട് എല്‍.ഇ.ഡിയിലേക്കുമൊക്കെയുള്ള മാറ്റങ്ങള്‍ വളരെ പെട്ടെന്നായിരുന്നു. ആവശ്യങ്ങള്‍ക്കനുസരിച്ച് സാങ്കേതികവിദ്യ വീണ്ടും വീണ്ടും വളരുമ്പോള്‍ അവയെ മലയാളിക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് 2006 ല്‍ മൈജി തുടക്കം കുറിച്ചത്.

മൈജി പ്രവര്‍ത്തനം ആരംഭിക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യയിലെയും കേരളത്തിലെയും ഫോണ്‍ ഉപഭോക്തളുടെ എണ്ണം
വളരെ കുറവായിരുന്നു. ഇന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ എത്തി നില്‍ക്കുമ്പോള്‍ 813 മില്ല്യണ്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇതിനോടൊ പ്പം തന്നെ സാങ്കേതിക വിദ്യയില്‍ അനുഗതമായ വളര്‍ച്ചയുമായി . 2ജി യില്‍ നിന്ന് നിന്ന് 4ജി യിലേക്കുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു . ഈ മാറ്റങ്ങളെയെല്ലാം ഉള്‍കൊളള്ളാന്‍ മൈജിക്ക് സാധിച്ചു. മലയാളികളുടെ ഡിജിറ്റല്‍ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കാന്‍ മൈജിക്ക് കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ് കേരളം .കേരളത്തില്‍ ഫോണ്‍ ഉപയോഗിക്കുന്ന 100 പേരില്‍ 65 പേര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോകതാക്കളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷി ച്ചു നോക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ കേരളം ബഹുദൂരം മുന്നിലാണ്. മികച്ച ബ്രാന്റുകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന മലയാളികള്‍ക്ക് എല്ലാ പ്രമുഖ ബ്രാന്റുകളുടയെും ഉത്പന്നങ്ങള്‍ മൈജി പരിചയപ്പെടു ത്തി.

75ഷോറൂമുകളാണ് മൈജിക്ക് നിലവില്‍ ഉള്ളത്. കേരളത്തിലെ മറ്റു മൊബൈല്‍ റീട്ടെയില്‍ വിപണന സംരംഭകരേക്കാള്‍ ബഹുദൂരം മുന്നിലാണ് മൈജി. സുതാര്യവും ആധുനികവുമായ ഗാഡ്‌ജെറ്റ് സര്‍വ്വീസാണ് മൈജി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.കേരള ത്തിലെ റീട്ടെയില്‍ വിപണന രംഗത്ത് ഒന്നാം സ്ഥാനമാണ് മൈജിക്ക്. ഇന്ത്യയില്‍ 7ാം സ്ഥാനത്തും. മൊബൈല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണന ത്തില്‍ കേരള ത്തില്‍ 20 % മാര്‍ക്കറ്റ് ഷെയറും മൈജിക്കുള്ളതാണ്. അതായത് കേരള ത്തില്‍ വില്‍ക്കപ്പെടുന്ന അഞ്ച് മൊബൈല്‍ ഫോണുകളില്‍ ഒന്ന് മൈജിയുടേതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ പ്രമുഖ ബ്രാന്റുകളുടെയും ഒന്നാം നമ്പര്‍ റീട്ടെയില്‍ വില്‍പന നടക്കുന്നത് മൈജിയിലാണ്. മൊബൈല്‍ ഫോണുകള്‍,ആക്‌സസറികള്‍ എന്നിവയ്ക്ക് പുറമെ പ്രൊഡക്റ്റ്‌പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുവാന്‍  ഒരുങ്ങുകയാണ് മൈജി.

1500 ലേറെ പേര്‍ മൈജി യുടെ വിവിധ ഔട്ട്‌ലെറ്റുകളില്‍ ജോലി ചെയ്യുന്നുണ്ട്.പുതുതായി തുറക്കുന്ന ഷോറൂമുകള്‍ വലിയ തൊഴില്‍ സാധ്യതയാണ് തുറന്നിടുന്നത്. തുറക്കപ്പെടുന്ന ഷോറൂമുകളില്‍ 1000 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് മൈജി. കേരളത്തില്‍ ലക്ഷക്കണക്കിന് മൊബൈല്‍ ഫോണുകളും ഗാഡ്ജറ്റുകളുമാണ് വില്‍ക്കപ്പെടുന്നത്. എന്നാല്‍വിദഗ്ദ്ധ സര്‍വ്വീസിന് പര്യാപ്തമായ സര്‍വ്വീസ് സന്റെറുകളോ ആവശ്യത്തിന് ടെക്‌നീഷ്യന്മാരോ ലഭ്യമല്ല. ഈസ്ഥിതിയില്‍ വലിയൊരു മാറ്റം കൊണ്ടുവരുന്നതിന് വേണ്ടിയാണ് മൈജി പുതിയ പരിശീലന കേന്ദ്രം myG Institute of Technology(MIT) സ്ഥാപിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാഠ്യപദ്ധതിയ്ക്ക് പുറമെ ലോകോത്തര ബ്രാന്റുകളില്‍ സര്‍വ്വീസിംഗ് പ്രാവീണ്യം നേടിയ വിദഗ്ദ്ധരാണ് MIT യിലെ ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. myG സര്‍ട്ടിഫിക്കറ്റോടു കൂടി കോഴ്‌സ് പൂര്‍ ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളെ കാ ത്തിരിക്കുന്നത് അനേകം തൊഴിലവസരങ്ങളാണ്. പ്രമുഖ റീട്ടെയില്‍ ബ്രന്റെന്ന തല്‍സ്ഥിതിയില്‍
നിന്നും ഒരു പ്രോഡക്ട് ബ്രാന്റ് കൂടിയാകാനുള്ള പദ്ധതിയിലാണ് മൈജി. മൊബൈല്‍ ഫോണുകള്‍, ടെലിവിഷനുകള്‍, സൗണ്ട്  സിസ്റ്റംസ്, എയര്‍ കണ്ടീഷനറുകള്‍ എന്നീ പ്രൊഡക്ടുകള്‍ സ്വന്തമായി നിര്‍മ്മിച്ച് വിപണിയിലെ ത്തിക്കാന്‍ മൈജി ലക്ഷ്യമിടുന്നു.

ഈ സാമ്പത്തിക വര്‍ഷത്തോടെ ഷോറൂമുകളുടെ എണ്ണം. നൂറിലെത്തിക്കാനാണ് ശ്രമം. എഴുപത്തിയാറാമത്തെ ഷോറൂം ശനിയാഴ്ച കോഴിക്കോട് ഉദ്ഘാടനം ചെയ്യും.കേരളത്തില്‍ ഇലക്ട്രോണിക് വിപണന രംഗത്ത് മുന്‍പന്തിയിലുള്ള മൈജി തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് ഷോറൂം ശൃംഖല വ്യാപിക്കുകയാണ്. അന്‍പതില്‍പരം രാജ്യാന്തര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ അണിനിരത്തി പുതിയ ഇരുപത്തിയഞ്ച് ഷോറൂമുകള്‍ തുടങ്ങാനാണ് പദ്ധതി.

അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ ബ്രാന്റുകളുടെ ഡിസൈനിംഗില്‍ പുകള്‍പെറ്റ ഡിസൈന്‍ ടീമാണ് മൈജി വിപണയിലെത്തിക്കാന്‍ പോകുന്ന റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെന്റ് കൈകാര്യം ചെയ്യുന്നത്. മൊബൈല്‍ ഫോണ്‍ അടക്കമുള്ള സ്വന്തം പ്രോഡക്ടുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് മൈജി പദ്ധതിയിടുന്നത്. ഇതിനായി അത്യാധുനിക നിര്‍മ്മാണ സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള അണിയറ പ്രവര്‍ ത്തനങ്ങളിലാണ് കമ്പനിയെന്ന് മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജി അറിയിച്ചു. ഇന്ത്യയിലെ ഡിജിറ്റല്‍ വിപണനരംഗത്ത് ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് മൈജി. മൈജിയുടെ ബ്രാന്റ് അംബാസിഡറാകുന്നത് മലയാളികളുടെ പ്രിയതാരം പത്മഭൂഷണ്‍ ശ്രീ. മോഹന്‍ലാലാണ്. ഇനി ബ്രാന്റ് മൈജിയുടെ മുഖം മോഹന്‍ലാലായിരിക്കുമെന്നും മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍