June 13, 2026 |
Share on

സെന്‍സെക്സ് 259 പോയന്റ് നഷ്ടത്തില്‍

ബിഎസ്ഇയിലെ 851 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 681 ഓഹരികള്‍ നഷ്ടത്തിലുമാണ്.

തുടര്‍ച്ചയായ നേട്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം.സെന്‍സെക്സ് 259 പോയന്റ് നഷ്ടത്തില്‍ 36222ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 10888ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 851 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 681 ഓഹരികള്‍ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹിന്‍ഡാല്‍കോ, വേദാന്ത, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, വിപ്രോ, പവര്‍ ഗ്രിഡ് കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, റിലയന്‍സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

×