ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് ആഘോഷിക്കാൻ പുതിയ കാരണം കൂടി ലഭിച്ചിരിക്കുകയാണ്. ഇന്ത്യൻ റെസ്‌റ്റോറൻ്റുകളിലേയും വീടുകളിലെയും പ്രിയ ഭക്ഷണമായ ബട്ടർ ഗാർളിക് നാൻ, ജനപ്രിയ ഫുഡ് റേറ്റിംഗ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസിന്റെ ലോകത്തിലെ മികച്ചവിഭവങ്ങളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 വിഭവങ്ങളിൽ ഏഴാം സ്ഥാനമാണ് ബട്ടർ ഗാർലിക് നാൻ നേടിയത്. ബട്ടർ നാൻ കൂടാതെ, മറ്റ് ഇന്ത്യൻ വിഭവങ്ങളായ മുർഗ് മഖാനി, ടിക്ക, തന്തൂരി എന്നിവയുൾപ്പെടെ ‘ലോകത്തിലെ 100 മികച്ച വിഭവങ്ങൾ’ എന്ന പട്ടികയിൽ 43, 47, 48 സ്ഥാനങ്ങളിലുണ്ട്. butter garlic naan
ബട്ടർ ഗാർളിക് നാൻ്റെ ഉത്ഭവവം
കൺസൾട്ടൻ്റ് ഡയറ്റീഷ്യനും സർട്ടിഫൈഡ് ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ കനിക്ക മൽഹോത്ര പറയുന്നത് പ്രകാരം, “ബട്ടർ ഗാർളിക് നാൻ്റെ കൃത്യമായ ഉത്ഭവം വ്യക്തമല്ല എന്നാണ്. പുരാതന പേർഷ്യയിൽ (‘നാൻ’ എന്ന വാക്കിൻ്റെ അർത്ഥം പേർഷ്യൻ ഭാഷയിൽ ‘അപ്പം’ എന്നാണ്) ഇന്ത്യയിലെ പതിമൂന്നാം നൂറ്റാണ്ടിലെ രചനകളിൽ നാനീനെ കുറിച്ച് പരാമർശങ്ങളുണ്ട്. മുഗൾ കാലഘട്ടത്തിൽ (16-19 നൂറ്റാണ്ട്) രാജകുടുംബം ആസ്വദിച്ചിരുന്ന ഒരു വിഭവമായിരുന്നു നാൻ. രുചിയുള്ള ഭക്ഷണത്തോടുള്ള മുഗളന്മാരുടെ ഇഷ്ടം നാനിൽ പുതിയ പരീക്ഷണങ്ങളിലേക്ക് നയിച്ചേക്കാം, അതാകാം വെളുത്തുള്ളി നാനിലേക്ക് എത്തിയത്. മുഗൾ പാചകരീതിയിലെ പ്രധാന വിഭവമായിരുന്നു വെണ്ണ. ഇന്ത്യൻ പാചകരീതി എന്ന് പറയുമെങ്കിലും പ്രാദേശിക തലത്തിൽ ഒരേ ഭക്ഷണത്തിന്റെ രുചി വളരെ വൈവിധ്യപൂർണ്ണമായിരിക്കും. നാൻ ബ്രെഡ് സാധാരണമാണെങ്കിലും, വ്യത്യസ്ത പ്രദേശങ്ങൾക്ക് അവരുടേതായ തനത് രുചികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
പരമ്പരാഗത ഇന്ത്യൻ ഭക്ഷണത്തിൽ പലപ്പോഴും റൈത അല്ലെങ്കിൽ ചട്ണികൾ പോലുള്ള ക്ലാസിക് വിഭവങ്ങളും ഉൾപ്പെടുന്നതാണ്. ബട്ടർ ഗാർളിക് നാൻ ഒരു പരമ്പരാഗത ഭക്ഷണമല്ലെങ്കിലും, ജനപ്രിയമായ ഒന്നാണ്. നാനിലെ വെളുത്തുള്ളിയുടെ സ്വാദും മൃദുലതയും ഇന്ത്യൻ കറികൾക്കും അനുയോജ്യമാണ്. മൽഹോത്രയുടെ അഭിപ്രായത്തിൽ, ഇന്ത്യൻ പാചകരീതി, പുതിയ ആശയങ്ങൾ പഴയ പാരമ്പര്യങ്ങളുമായി സംയോജിപ്പിച്ച് പുതിയ പ്രിയ വിഭവങ്ങൾ സൃഷ്ടിക്കുന്നതിന് ഉദാഹരണമാണ് ബട്ടർ ഗാർലിക് നാൻ.
ബട്ടർ ഗാർളിക് നാൻ്റെ സ്വാദും ഘടനയും നൽകുന്ന പ്രത്യേക ചേരുവകളും സാങ്കേതിക വിദ്യകളും യീസ്റ്റ്, തൈര് എണ്ണ, വെളുത്തുള്ളി തുടങ്ങിയ
പ്രധാന ചേരുവകളുടെയും സംയോജനത്തിലൂടെയാണ് ലഭിക്കുന്നത്. പരമ്പരാഗതമായി, തന്തൂരിലാണ് ( കളിമൺ അടുപ്പ് ) നാൻ പാകം ചെയ്യുന്നത്. ബട്ടർ ഗാർളിക് നാൻ ഇന്ത്യൻ ബ്രെഡുകളിൽ വേറിട്ടുനിൽക്കുന്നതാണ്.
വെളുത്തുള്ളിയുടെ മണത്തിനും സ്വാദിനുമൊപ്പം വെണ്ണയുടെ രുചി ആസ്വാദ്യമായ അനുഭവമാണ് ഉണ്ടാക്കുന്നത്. ക്രീം കോർമാസ് മുതൽ എരിവുള്ള വിന്ദാലൂ വരെയുള്ള നിരവധി കറികളുമായി നാൻ നന്നായി ആസ്വദിച്ച് കഴിക്കാൻ സാധിക്കും. ലളിതവും എന്നാൽ രുചിയുള്ളതുമായ കോമ്പിനേഷനുകൾ അടങ്ങുന്ന പാചക രീതിയുടെ തെളിവാണ് ബട്ടർ ഗാർലിക് നാൻ.
content summary; butter garlic naan bags 7th spot on ‘100 Best Dishes in the World’ list