എഡ്യുടെക് ഭീമന്‍ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരേ ഗുരുതരമായൊരു ആരോപണമാണ് യു എസ് ഫെഡറല്‍ കോടതിയില്‍ ഉണ്ടായിരിക്കുന്നത്. ബൈജു രവീന്ദ്രനൊപ്പം ജോലി ചെയ്യുന്ന സമയത്ത് തന്റെ ശ്രദ്ധയില്‍പ്പെട്ട സംശയാസ്പദമായ കാര്യങ്ങള്‍ക്ക് കോടതിയില്‍ സാക്ഷ്യം പറയാതിരിക്കാന്‍ അമേരിക്ക വിടാന്‍ ബൈജു തന്നെ പ്രേരിപ്പിച്ചുവെന്നാണ് നെബ്രാസ്‌കയില്‍ നിന്നുള്ള ബിസിനസുകാരനായ വില്യം ആര്‍. ഹെയ്‌ലര്‍ വ്യാഴാഴ്ച്ച ജഡ്ജിക്കു മുമ്പാകെ വെളിപ്പെടുത്തിയത്.
കോടതി അംഗീകൃത ട്രസ്റ്റി ഏറ്റെടുത്ത ബൈജൂസിന്റെ വിദ്യാഭ്യാസ സാമ്രാജ്യത്തിന്റെ നിയന്ത്രണം തിരികെ പിടിക്കാന്‍ ബൈജു നടത്തിയ നീക്കങ്ങളെക്കുറിച്ച് അറിയാവുന്നയാളാണ് ഹെയ്‌ലര്‍. ഇക്കാര്യം കോടതിയില്‍ പറയാതിരിക്കാനാണ് ബൈജു ശ്രമിച്ചത്. ഹെയ്‌ലര്‍ കോടതിയില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന് ദുബായിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് ബൈജു എത്തിച്ചു നല്‍കിയിരുന്നു. ഒമ്പത് ലക്ഷത്തിന് മുകളില്‍(10.700 ഡോളര്‍) വില വരുന്ന വിമാന ടിക്കാറ്റാണ് ഹെയ്‌ലറിന് വേണ്ടി ബൈജു ബുക്ക് ചെയ്തത്. ഈ ടിക്കറ്റിന്റെ കോപ്പി കോടതിയില്‍ ഹാജരാക്കിയിരുന്നു. അഞ്ച് ലക്ഷം ഡോളര്‍(ഏകദേശം 4.2 കോടി) ശമ്പളമുള്ളൊരു ജോലിയും അയാളുടെ നിശബ്ദതയ്ക്ക് പകരമായി ദുബായില്‍ ഹെയ്‌ലറിന് വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യവും ഡെലാവെയറിലെ വില്‍മിംഗ്ടണില്‍ നടന്ന വിചാരണയില്‍ യു എസ് പാപ്പരത്വ ജഡ്ജി ജോണ്‍ ടി ഡോര്‍സെയുടെ മുന്നില്‍ ഹെയ്ല്‍ ഏറ്റുപറഞ്ഞിട്ടുണ്ട്.
സാക്ഷി പറയാതിരിക്കാന്‍ ബൈജു തന്നെ പ്രേരിപ്പിച്ചുവെന്നും, ദുബായിലേക്ക വന്നാല്‍, ആ ദിവസം മുതല്‍ പറഞ്ഞ ശമ്പളം കിട്ടിത്തുടങ്ങുമെന്നു വാഗ്ദാനം ചെയ്തുവെന്നും ഹെയ്‌ലര്‍ ജഡ്ജിയോട് ഏറ്റു പറഞ്ഞിട്ടുണ്ട്. ഹെയ്‌ലറുടെ സാക്ഷി മൊഴികള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറുമെന്നാണ് ജഡ്ജി അറിയിച്ചിട്ടുള്ളത്. സാധാരണ നിലയില്‍ നടക്കുന്നത്, ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടാകാമെന്ന് വിശ്വസിക്കുന്ന കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജഡ്ജിമാര്‍ യുഎസ് നീതിന്യായ വകുപ്പിന് ഒരു കത്ത് അയയ്ക്കുകയാണ്. ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമോയെന്ന് തീരുമാനിക്കുന്നത്.
നിലവില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ബിസിനസ് സാമ്രാജ്യം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് ബൈജു രവീന്ദ്രന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹെയ്‌ലര്‍ കോടതിയില്‍ സമര്‍പ്പിച്ച സാക്ഷി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതൃ കമ്പനി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലും അനുബന്ധ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന അമേരിക്കയിലും ബൈജു തന്റെ നിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഹെയ്‌ലര്‍ക്ക് മുമ്പ്, ബൈജുവിന്റെ മറ്റൊരു സഹപ്രവര്‍ത്തകന്‍ കോടതിയില്‍ സാക്ഷി പറയാതിരിക്കാനായി അമേരിക്കയില്‍ നിന്നും കടന്നു കളഞ്ഞിരുന്നു. ഈ പ്രവര്‍ത്തിയെ കോടതിയലക്ഷ്യമായാണ് ജഡ്ജി ജോണ്‍ ഡോര്‍സെ അപലപിച്ചത്. യുഎസ് വായ്പ്പ ദാതാക്കള്‍ക്ക് കൊടുക്കാനുള്ള 1.2 ബില്യണ്‍(ഏകദേശം 100,917,800,000 കോടി) കടം തീര്‍ക്കാന്‍ വഴിതേടിയാണ് മുന്‍ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റായ വില്യം ഹെയ്‌ലറെ തന്റെ കൂടെ കൂട്ടുന്നത്. ഈ പണം ബൈജൂസിന്റെ ഭാഗമായ എജ്യുക്കേഷന്‍ സോഫ്‌റ്റ്വെയര്‍ കമ്പനിയായ ‘ എപിക്’ -ന്റെ നിയന്ത്രണം സ്വന്തമാക്കാന്‍ വഴിമാറ്റാനായിരുന്നു ബൈജുവിന്റെ പദ്ധതി. പക്ഷേ, ആ പദ്ധതി പരാജയപ്പെടുകയാണുണ്ടായത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി നിയമത്തെ കബളിപ്പിക്കാനുള്ള ബൈജുവിന്റെ കളിയിലെ ഇരയായിരുന്നു താനെന്നാണ് ഈയാഴ്ച്ച ആദ്യം കോടതിയില്‍ എഴുതി സമര്‍പ്പിച്ച സാക്ഷി മൊഴിയില്‍ ഹെയ്‌ലര്‍ ഏറ്റു പറയുന്നത്.
പുതിയ ആരോപണങ്ങളില്‍ ബൈജു രവീന്ദ്രന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. മുന്‍പ് നടത്തിയ പ്രതികരണത്തിലെല്ലാം കടക്കാരുടെ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ബൈജു ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി യുഎസ്സിലെ സ്റ്റേറ്റ്, ഫെഡറല്‍ കോടതികളില്‍ കടക്കാര്‍ ബൈജുവിനെതിരായ നിയമപോരാട്ടം തുടരുകയാണ്. വായ്പ്പയെടുത്ത 45,000 കോടിക്കു മുകളില്‍(533 മില്യണ്‍ ഡോളര്‍) തിരിച്ചടയ്ക്കാതെ ബൈജു ഒളിച്ചു കളിക്കുകയാണെന്നാണ് വായ്പ്പ നല്‍കിയവരുടെ പരാതി. Byju’s founder Byju Raveendran tried to convince a US businessman to leave country to avoid testifying in federal court
Content Summary; Byju’s founder Byju Raveendran tried to convince a US businessman to leave country to avoid testifying in federal court