കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടി നേതൃത്വ സ്ഥാനം തിങ്കളാഴ്ച്ച(ജനുവരി 6) രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വാര്‍ത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് ദ ഗ്ലോബ് ആന്‍ഡ് മെയ്ല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രൂഡോ എപ്പോള്‍ തന്റെ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് തങ്ങള്‍ക്ക് കൃത്യമായി അറിയില്ലെന്നും എന്നാല്‍ ബുധനാഴ്ച നടക്കുന്ന (ജനുവരി 8, 2025) സുപ്രധാനമായ ദേശീയ കോക്കസ് മീറ്റിംഗിന് മുമ്പ് അത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്രോതസ്സുകള്‍ ഗ്ലോബ് ആന്‍ഡ് മെയിലിനോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ട്രൂഡോ ഉടന്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമോ, അതോ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2013 ലാണ് ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ നേതാവായി അധികാരമേറ്റെടുക്കുന്നത്. ഈ സമയം അതിന്റെ നിര്‍ണായക നിമിഷങ്ങള്‍ നേരിടുകയായിരുന്നു. ലിബറലുകള്‍ കാര്യമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു. ചരിത്രത്തില്‍ ആദ്യമായി അവര്‍ ഹൗസ് ഓഫ് കോമണ്‍സില്‍ മൂന്നാം സ്ഥാനത്തേക്ക് തരംതാഴ്ത്തപ്പെട്ടു. ഒരു തിരിച്ചു വരവ് പാര്‍ട്ടിക്ക് ആവശ്യമായിരുന്നു. പ്രതിസന്ധി തരണം ചെയ്യാന്‍ അവര്‍ ശ്രമിച്ചു. അങ്ങനെയാണ് ട്രൂഡോ പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നു വരുന്നത്. ചക്രശ്വാസം വലിച്ചിരുന്നു പാര്‍ട്ടിക്ക് ശുദ്ധവായു ഏകാന്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് സാധിച്ചു. 2015 ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ച്, ട്രൂഡോ കാനഡയുടെ 23 മത്തെ പ്രധാനമന്ത്രിയായി ചുതലയേറ്റു.
നിലവില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ ട്രൂഡോയ്‌ക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്. ട്രൂഡോയുടെ രാജിയാണ് ആവശ്യം. ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞടുപ്പില്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ലിബറലുകള്‍ ഭയപ്പെടുന്നത്. സര്‍വേകള്‍ പറയുന്നതും ലിബറല്‍ പാര്‍ട്ടി പരാജയം നേരിടേണ്ടി വരുമെന്നാണ്.കണ്‍സര്‍വേറ്റീവുകള്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. നിര്‍ണായക സമയത്ത് ട്രൂഡോ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നൊഴിയുന്നതോടെ, പാര്‍ട്ടിക്ക് ശക്തമായൊരു നേതൃത്വം ഇല്ലാതെ വരികയും ചെയ്യും. പുതിയ നേതാവ് ആരായിരിക്കണമെന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തത പുറത്തു വന്നിട്ടില്ല. ഈ വ്യക്തതയില്ലായ്മ പാര്‍ട്ടി അംഗങ്ങള്‍ക്കും വിശകലന വിദഗ്ധര്‍ക്കും ഇടയില്‍ പലതരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ചും തിരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ചും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണിത്. Canada Prime Minister Justin Trudeau to announce resignation soon, reports says
Content Summary; Canada Prime Minister Justin Trudeau to announce resignation soon, reports says