June 26, 2026 |

കേസിൽ നിന്ന് ഒഴിവാക്കാൻ 50 ലക്ഷം കൈക്കൂലി; ഒഡീഷ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ

ആദ്യഘട്ടമെന്ന നിലയിൽ 20 ലക്ഷം രൂപ കൈമാറി

കൈക്കൂലി കേസില്‍ ഒഡീഷയിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തര്‍ രഘുവന്‍ശിയെ സിബിഐ ഭുവനേ അറസ്റ്റ് ചെയ്തു. ഭുവനേശ്വര്‍ ആസ്ഥാനമായുള്ള ഖനി വ്യവസായിയിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിലാണ് അറസ്റ്റ്.

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഖനി വ്യാപാരിയുടെ പേര് ഒഴിവാക്കുന്നതിനായി 50 ലക്ഷം രൂപയായിരുന്നു ചിന്തന്‍ രഘുവന്‍ശി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 20 ലക്ഷം രൂപ കൈമാറിയത്. ചെറുകിട ഖനി വ്യാപാരി സിബിഐയെ അറിയിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചിന്തന്‍ രഘുവന്‍ശിയുടെ ഓഫീസില്‍ നിന്നുതന്നെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാതെ സൂക്ഷിച്ചിരുന്ന പണവും സിബിഐ പിടികൂടി. 2013 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ചിന്തന്‍ രഘുവന്‍ശി. കേസില്‍ ഉള്‍പ്പെട്ട ഖനി വ്യവസായിയെയും രഘുവന്‍ശിയെയും ചോദ്യം ചെയ്യുന്നതിനായി സിബിഐയുടെ നയപ്പള്ളിയിലെ ഓഫീസിലേക്ക് കൊണ്ടുപോയി.

2025 ജനുവരി എട്ടിന് ബിസിനസുകാരനായ രതികാന്ത് റൗട്ടുമായി ബന്ധമുള്ള ഭുവനേശ്വറിലെയും ധെങ്കനാലിലെയും 14 വ്യത്യസ്ത സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡുകള്‍.
നിലവിൽ രഘുവൻശിയെ ചോദ്യം ചെയ്ത് വരികയാണെന്നും സിബിഐ ഉദ്യോ​ഗസഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഒഡീഷ സ്വദേശിയായി വ്യാപാരിയാണ് രഘുവൻശിയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ ചിന്തൻ രഘുവൻശി എന്ന ഉദ്യോ​ഗസ്ഥൻ തന്റെ പക്കൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതായും എന്നാൽ തന്റെ പക്കൽ പണം ഇല്ലാതിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഏകദേശം 5 കോടിയോളം രൂപയാണഅ രഘുവംശി ആദ്യം ആവശ്യപ്പെട്ടതെന്നും അതിൽ നിന്ന് വിലപേശി 2 കോടി വരെ എത്തിച്ചു. മെയ് അവസാനത്തോടെ പറഞ്ഞ തുകയുടെ ആദ്യ ​ഗഡുവായി 50 ലക്ഷം രൂപ നൽകാമെന്നും തീരുമാനിച്ചിരുന്നു.

വ്യവസായിയിൽ നിന്ന് പരാതി ലഭിച്ചയുടനെ സംസ്ഥാന അഴിമതി വിരുദ്ധ സ്ക്വാഡുമായി ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിലാണ് പരാതി സത്യസന്ധമാണന്ന് മനസിലാവുന്നതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ രഘുവൻശിയുടെ ഇടപെടൽ വ്യക്തമായതോടെയാണ് നടപടി സ്വീകരിക്കുന്നത്. 2024ലാണ് വ്യവസായിയ്ക്ക് കേസിന്റെ ആധാരമായി സമൻസ് ലഭിക്കുന്നത്. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇഡി ഓഫീസിൽ പല തവണ ഹാജരാകേണ്ടി വന്നിരുന്നതായി വ്യവസായി വ്യക്തമാക്കി. ഇതിന് പിന്നാലെ ഇയാളുടെ ഭുബനേശ്വരിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. അതേ ദിവസം തന്നെയാണ് രഘുവൻശി വ്യവസായിയെ തന്റെ ചേംബറിലേക്ക് വിളിപ്പിച്ച് മറ്റൊരു വ്യക്തിയുമായി ബന്ധപ്പെടാനും അയാൾ നിങ്ങളെ ഈ കേസിൽ നിന്ന് വിടുതൽ നേടാൻ സഹായിക്കുമെന്നും വ്യക്തമാക്കുന്നത്. ആ വ്യക്തി വഴിയാണ് രഘുവൻശിയ്ക്ക് പണം നൽകണമെന്ന് വ്യവസായി അറിയുന്നത്. ആവശ്യപ്പെട്ട പ്രകാരമുള്ള പണം നൽകാൻ സാധിക്കില്ലെന്ന് രഘുവൻശിയെ അറിയിച്ചത് പിന്നാലെ അയാൾ തന്നെയാണ് ഇളവ് നൽകിയതെന്ന് വ്യവസായി വ്യക്തമാക്കി.

content summary: CBI arrests ED deputy director in bribery scandal

Leave a Reply

Your email address will not be published. Required fields are marked *

×