February 13, 2025 |

ഗാസ സമാധാനത്തിലേക്കോ ? ഇസ്രയേല്‍-ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ എന്തെല്ലാം?

33 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി

പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് കൊണ്ട് ഗാസയില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലും ഹമാസും കരാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. 6 ആഴ്ചത്തെ വെടിനിര്‍ത്തലിനാണ് ധാരണ. ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും മോചനത്തിനും ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേല്‍ കൈമാറുക. ഖത്തറും ഈജിപ്തും അമേരിക്കയും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് യുദ്ധത്തിന്റെ അവസാനത്തിന് വഴിയൊരുങ്ങിയത്.

പലസ്തീന്‍ മേഖലയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടമായി ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 33 പേരെ മോചിപ്പിക്കുമെന്ന് മധ്യസ്ഥരില്‍ ഒരാളായ ഖത്തര്‍ പറഞ്ഞു. ഗാസ ഉടമ്പടി കരാറിന്റെ ആദ്യഘട്ടത്തില്‍ ആയിരത്തോളം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍, പലസ്തീന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നിവയുടെ ഇടനിലക്കാരും ഉറപ്പുനല്‍കുന്ന കരാര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പൂര്‍ണ്ണമായും കരാര്‍ നടപ്പിലാക്കുകയാണെങ്കില്‍ 2023 ഒക്ടോബര്‍ 7 ന് ജൂത രാഷ്ട്രത്തിനെതിരായ ഹമാസിന്റെ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം ശാശ്വതമായി അവസാനിക്കും.

തടവുകാരുടെ ബന്ദികളുടെയും കൈമാറ്റം

ഞായറാഴ്ച മുതല്‍ ഗാസയില്‍ വെടിനിര്‍ത്തലിനെ ഇസ്രയേലും ഹമാസും അംഗീകരിച്ചതായും 15 മാസത്തെ യുദ്ധത്തിന് ശേഷം ബന്ദികളെയും തടവുകാരെയും കൈമാറാനും ഖത്തര്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ 42 ദിവസത്തില്‍ 33 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സാധാരണക്കാരായ രോഗികളെയും പരിക്കേറ്റവരെയും ആദ്യം മോചിപ്പിക്കും. 33 ബന്ദികള്‍ക്ക് വലിയ തുക നല്‍കാന്‍ തയ്യാറാണെന്നും ഇസ്രയേല്‍ ഗവണ്‍മെന്റ് പ്രതിനിധി ഡേവിഡ് മെന്‍സര്‍ പറഞ്ഞു.

ദീര്‍ഘകാല തടവുകാരെ ഉള്‍പ്പടെ 1000 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുമെന്ന് ഹമാസ് വൃത്തങ്ങള്‍ എഎഫ്പിയോട് പറഞ്ഞു. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം ഗാസയില്‍ തടവിലാക്കിയ 94 ബന്ദികളില്‍ 33 പേരെയാണ് മോചിപ്പിക്കാന്‍ ശ്രമിക്കുന്നത്. 34 ഇസ്രായേലികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. നിലവില്‍ ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോര്‍ട്ട് പ്രകാരം 33 ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഹമാസ് ഈ കണക്കുകള്‍ സ്ഥിരീകരിച്ചിട്ടില്ല.

പ്രാരംഭഘട്ടത്തിലെ വെടിനിര്‍ത്തലില്‍ ഇസ്രയേലി സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങുകയും അതിര്‍ത്തിയില്‍ നിലയുറപ്പിച്ച് തടവുകാരെ കൈമാറ്റം ചെയ്യാനും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ തിരികെ കൊണ്ടുവരാനും അനുവദിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ പുരുഷ സൈനികര്‍,
പ്രായമുള്ള സൈനികര്‍, കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ എന്നിവയുള്‍പ്പടെ അവശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കും എന്ന് ടൈംസ് ഓഫ് ഇസ്രേയല്‍ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ ഗാസയ്ക്കുള്ളില്‍ ബഫര്‍ സോണ്‍ നിലനിര്‍ത്തുമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തല്‍ എങ്ങനെ തുടങ്ങും ?

ആറാഴ്ചത്തെ പ്രാരംഭ വെടിനിര്‍ത്തലിലൂടെ ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കും. ഇസ്രയേല്‍ സൈന്യം ഗാസയിലുടനീളമുള്ള നഗര കേന്ദ്രങ്ങളില്‍ നിന്ന് കിഴക്ക് ഭാഗത്തേക്ക് വിന്യസിക്കും. അതിര്‍ത്തിയുടെ ഇസ്രയേല്‍ ഭാഗത്തെ ബഫര്‍ സോണുകളെന്ന് കരാറില്‍ ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത്.

നിര്‍ണായകമായി ആദ്യഘട്ടത്തിന്റെ അവസാനത്തോടെ സ്ട്രിപ്പിന്റെ നെറ്റ്‌സാരിം ഇടനാഴി എന്നറിയപ്പെടുന്ന പ്രധാന റൂട്ട് വിട്ടുപോകാനും 50 ദിവസത്തിനകം ഗാസയുടെ അതിര്‍ത്തി വിടാനും ഇസ്രയേലി സൈനികരോട് ആവശ്യപ്പെട്ടു.

വ്യവസ്ഥകള്‍ പ്രകാരം കഴിഞ്ഞ മേയില്‍ ഇസ്രയേല്‍ പിടിച്ചടക്കുകയും ഭൂരിഭാഗം പ്രദേശവും നശിക്കുകയും ചെയ്ത ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തി ക്രോസിംഗ് തുറക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. ഇസ്രേയല്‍ നേരിട്ട് നിയന്ത്രിക്കാത്ത ഈ മേഖലയ്ക്ക് വീണ്ടും പുറംലോകവുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും.

യുദ്ധത്തിന്റെ അവസാനം

ഖത്തറും അമേരിക്കയും ഈജിപ്തും വെടിനിര്‍ത്തല്‍ കരാര്‍ കയ്‌റോ ആസ്ഥാനമായി നിരീക്ഷിക്കും. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഗാസയില്‍ ശാന്തത നിലനിര്‍ത്തലണമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രണ്ടും മൂന്നും ഘട്ടങ്ങളായി ചര്‍ച്ച ചെയ്യാന്‍ വ്യക്തമായ സംവിധാനമുണ്ടെന്നും ഷെയ്ഖ്
കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാറോടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ടെല്‍ അവീവിലെ ബന്ദികളുടെ ബന്ധുക്കള്‍ പറഞ്ഞു. ഇതുവരെ പൂര്‍ത്തിയാകാത്ത രണ്ടാംഘട്ടം യുദ്ധത്തിന് ശാശ്വതമായ അന്ത്യം കൊണ്ടുവരും. ജീവിച്ചിരിക്കുന്ന ബന്ദികളെ കൈമാറ്റം ചെയ്യുക രണ്ടാംഘട്ടത്തില്‍ നടക്കും. എല്ലാ ഇസ്രയേലി സേനകളും ഗാസയില്‍ നിന്ന് പിന്‍വാങ്ങുമെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

content summary ; Hostage release: Israel will release hundreds of Palestinian prisoners in exchange for the release of 33 Israeli hostages

×