June 18, 2026 |
Share on

‘എനിക്ക് ഗൂഗിളില്‍ ജോലി ചെയ്യണം’; സിഇഒ സുന്ദര്‍ പിച്ചൈക്ക് ഏഴുവയസ്സുകാരിയുടെ കത്ത്

വിദ്യാഭ്യാസം കഴിഞ്ഞ് നീ അയ്ക്കുന്ന ജോലി അപേക്ഷയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു എന്നു സുന്ദര്‍ പിച്ചൈ

തനിക്ക് ഗൂഗിളില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കാണിച്ച് ഒരു ഏഴുവയസ്സുകാരി, സിഇഒ സുന്ദര്‍ പിച്ചൈക്ക് അയച്ച കത്തും അതിന്റെ മറുപടിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

യു കെകാരിയായ ക്ലോയി ബ്രിഡ്ജ് വാട്ടര്‍ എന്ന ഏഴുവയസ്സുകാരിയാണ് കത്ത് അയച്ചത്. വലുതാകുമ്പോള്‍ തനിക്ക് ഗൂഗിളില്‍ ജോലി തരണമെന്നാണ് ക്ലോയിയുടെ ആവശ്യം. കമ്പനിക്കുള്ളില്‍ സജ്ജീകരണങ്ങളാണ് ക്ലോയിയെ അവിടെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് ഇങ്ങനെ;

‘പ്രിയ ഗൂഗിള്‍ ബോസിന്, എന്റെ പേര് ക്ലോയി, ഞാന്‍ എപ്പോള്‍ വലുതാകുമോ അപ്പോള്‍ എനിക്ക് ഗൂഗിളില്‍ ജോലി ചെയ്യാനാണ് ആഗ്രഹം. കൂട്ടത്തില്‍ ഒരു ചോക്കളേറ്റ് ഫാക്ടറിയിലും ജോലി ചെയ്യണം. ഒളിംപിക്‌സില്‍ നീന്തലില്‍ പങ്കെടുക്കുകയും വേണം…’ ഇങ്ങനെ പോകുന്നു ക്ലോയിയുടെ കത്ത്.

കത്തിന് സുന്ദര്‍ പിച്ചൈ തന്റെ ലെറ്റര്‍ പാഡില്‍ നല്‍കിയ മറുപടി- ‘പ്രിയ ക്ലോയി. കത്ത് അ.യച്ചതിന് നന്ദി. ഞാന്‍ വിചാരിക്കുന്നു നിന്റെ സ്വപ്നങ്ങള്‍ക്കായി നീ കഠിനമായി പ്രയത്നിക്കുമെന്ന്. നിന്റെ മനസിലുള്ളതെല്ലാം നേടുമെന്ന് കരുതുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് നീ അയ്ക്കുന്ന ജോലി അപേക്ഷയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു.’ എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

×