പറവൂർ, ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റെ സഹോദരിയെക്കുറിച്ച് മോശമായ പരാമർശം നടത്തിയതിനാണ് കൊലപാതകം നടത്തിതെന്ന് പ്രതി ഋതു ജയൻ പോലീസിനോട് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിതിൻ സഹോദരിയെക്കുറിച്ച് മോശമായി സംസാരിച്ചിരുന്നുവെന്നും ജിതിനെ കൊലപ്പെടുത്താൻ എത്തിയപ്പോൾ വീട്ടുകാർ തടഞ്ഞതുകൊണ്ടാണ് എല്ലാവരെയും ആക്രമിച്ചതെന്നും ഋതു ജയൻ മൊഴി നൽകി. Chendamangalam Massacre
കിഴക്കുമ്പുറത്ത് പെരയപ്പാടം കാട്ടുപറമ്പിൽ വേണു (65), ഭാര്യ ഉഷ (58), മകൾ വിനീഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഋതു ജിതിന്റെ വീട്ടിലെത്തുകയും കൈയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. ലഹരിക്ക് അടിമയായ പ്രതിയുടെ പേരിൽ എറണാകുളം, നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട്) കേസിൽ 52 ദിവസം ഋതു ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 2022 മുതൽ ഇയാൾ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് ദിവസം മുൻപാണ് ഇയാൾ ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിയത്.
കൊലപാതകത്തിന് ശേഷം നാലെണ്ണത്തിനെ ഞാൻ തീർത്തിട്ടുണ്ടെന്ന് സമീപവാസികളോട് വിളിച്ചു പറഞ്ഞ് ബൈക്കുമായി പുറത്തേക്കിറങ്ങിയ ഋതു വടക്കേക്കര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ മുന്നിലാണ് ചെന്ന് പെട്ടത്. ഋതുവിനെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥൻ പ്രതിയെ ചോദ്യം ചെയ്യുകയും കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു.
കസ്റ്റഡിയിലുള്ള പ്രതിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ചോദ്യം ചെയ്യുകയാണ്. പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പോലീസ് പരിശോധിക്കും. നേരത്തെ മാനസികാരോഗ്യപ്രശ്‌നങ്ങളുള്ള വ്യക്തിയായിരുന്നു പ്രതിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മരിച്ച മൂന്ന് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ചേന്ദമംഗലം സ്വദേശി വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടമാണ് ഇന്ന് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടക്കുക. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്‌കാര ചടങ്ങുകള്‍ നടക്കും. Chendamangalam Massacre
Content summary: Chendamangalam Massacre; The accused revealed the reason for the provocation
Chendamangalam murder ernakulam