June 03, 2026 |
Share on

മുഖ്യമന്ത്രിക്ക് വേണ്ടി കൈ പൊക്കുന്നത് റേപ്പ് കേസിലെ പ്രതി; വിഡി സതീശന്‍

രാഹുലിനെതിരെ നടപടിയെടുത്തത് ധാര്‍മികതയുടെ പേരില്‍

മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ട. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി ആദ്യം കണ്ണാടി നോക്കണമെന്നും വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു വിരല്‍ പ്രതിപക്ഷത്തിന് നേരെ ചൂണ്ടുമ്പോള്‍ പകരം നാലുവിരലുകള്‍ മുഖ്യമന്ത്രിക്ക് നേരെ തന്നെയാണ് ചൂണ്ടപ്പെടുന്നത്. രാഹുലിനെതിരെ പരാതിയില്ല, എഫ്‌ഐആറില്ല- എന്നിട്ടും ധാര്‍മികതയുടെ പേരില്‍ ഞങ്ങള്‍ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളില്‍ പെട്ട രണ്ട് പേര്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്. പരാതി കൊടുത്ത നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈന്‍ ചെയ്തുവെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലൈംഗികാരോപണം നേരിടുന്ന രണ്ട് പേര്‍ മന്ത്രിസഭയിലുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി കൈ പൊക്കുന്ന എംഎല്‍എ റേപ്പ് കേസിലെ പ്രതിയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കേസെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. സിപിഎമ്മിലെ ഏറ്റവും സീനിയർ നേതാവ്, പരാതി ഉന്നയിച്ച കേസിലെ പ്രതിയാകേണ്ടയാൾ, പരാതി പൊലീസിന് കൊടുക്കാതെ പാ‌ർട്ടി കോടതിയാക്കി മാറ്റുകയും ആളെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഒപ്പം നിർത്തുകയും ചെയ്തു. പരാതി കൊടുത്തതിന്റെ പേരിൽ ആ നേതാവിനെ മുഖ്യമന്തി മാറ്റിനിർത്തി.

മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരവതാരം വന്നപ്പോൾ മുഖ്യമന്തിയുടെ പ്രിൻസിപ്പാൾ സെക്രട്ടറി ആരോടൊപ്പം ആയിരുന്നു. ആ അവതാരം എത്ര സിപിഎം നേതാക്കൾക്ക് എതിരായി ആരോപണം ഉന്നയിച്ചു. അവർക്കെതിരെ ഒരു കേസ് എടുത്തോ? ഒരു പാര്‍ട്ടി നടപടി ഉണ്ടായോ. മറ്റൊരു മുന്‍ മന്ത്രിയുടെ ഓഡിയോ രണ്ടു വര്‍ഷമായി വാട്‌സാപ്പില്‍ കറങ്ങി നടക്കുന്നുണ്ട്. ലൈംഗിക അപവാദക്കേസുകളിൽപ്പെട്ട സഹപ്രവർത്തകരെയും നേതാക്കന്മാരെയും ഇതുപോലെ സംരക്ഷിച്ച ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിൽ വേറെയില്ലെന്നും വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. VD Satheesan reply to pinarayi vijayan over rahul mamkootathil allegations 

Content Summary: VD Satheesan reply to pinarayi vijayan over rahul mamkootathil allegations

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×