June 18, 2025 |
Share on

ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണം; ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടു

ബസ്തർ മേഖലയിലെ കുത്രുവിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്

ഛത്തീസ്​ഗഡിലെ ബീജപൂരിൽ ജില്ലയിലെ കുട്രുവിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 9 ജവാൻമാർ മരിച്ചു. ബസ്തർ മേഖലയിലെ കുത്രുവിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്.

കുട്രു-ബേദ്രെ റോഡിൽ വെച്ച് സുരക്ഷ സൈനികരുടെ വാഹനം റോഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന ഐഇഡി പെട്ടിത്തെറിച്ച് നശിക്കുകയായയിരുന്നുവെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി പറഞ്ഞു. ശനിയാഴ്ച അബുജ്മദിൽ ഈ വർഷത്തെ ആദ്യ നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയ ശേഷം മടങ്ങുകയായിരുന്ന സൈന്യത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി മുന്ന് വെള്ളിയാഴ്ചയാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഓപ്പറേഷന് ശേഷം മടങ്ങിവരുന്ന സൈന്യത്തെ മാവോയിസ്റ്റുകൾ ആക്രമിക്കുന്നത് ആദ്യത്തെ സംഭവമല്ല.

അബുജ്മദിന് സമീപമാണ് കുത്രു പ്രദേശം. കഴിഞ്ഞയാഴ്ച കുത്രു പ്രദേശത്ത് വെച്ച് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഒരു ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാനും മാവോയിസ്റ്റുകളാൽ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് നാരായൺപൂർ, ദന്തേവാഡ, ജഗദൽപൂർ, കൊണ്ടഗാവ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിആർജി സംഘങ്ങളും പ്രത്യേക ടാസ്‌ക് ഫോഴ്‌സും അബുജ്മദിൽ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായി ഐജി സുന്ദർരാജ് പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം സർവേ ചെയ്യപ്പെടാത്ത ഒരു വലിയ പ്രദേശമാണ് അബുജ്മദ്. ഗോവ സംസ്ഥാനത്തേക്കാൾ വലുതാണ്. രാജ്യത്തെ മുൻനിര നക്സൽ നേതാക്കളുടെ അവസാനത്തെ താവളമാണിതെന്ന് പറയപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം, ഒരു ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടു, ഇടയ്ക്കിടെ വെടിവയ്പ്പ് മണിക്കൂറുകളോളം തുടർന്നു. വെടിവയ്പ്പ് നിർത്തിയ ശേഷം തിരച്ചിൽ നടത്തുകയും നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പിഎൽജിഎ) യൂണിഫോം ധരിച്ച നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം സൈന്യം ഏറ്റെടുത്ത മാദ് ബച്ചാവോ അഭിയാൻ്റെ ഭാഗമായി അബുജ്മദിലും പരിസരത്തുമായി 217 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നിരുന്നു.

Content summary: Chhattisgarh Maoist attack; Nine soldiers were killed
Chhattisgarh Maoist bijapur soldiers 

Leave a Reply

Your email address will not be published. Required fields are marked *

×