ഇറ്റലിയിൽ പാദുവയിലെ സെൻട്രൽ സ്ക്വറിൽ എല്ലാ വർഷവും നവംബർ അവസാനത്തോടെ മനോഹരമായ ഒരു ക്രിസ്മസ് ട്രീ ഉയരും. ലൈറ്റുകളും മറ്റ് തോരണങ്ങളുമെല്ലാം കൊണ്ട് അലങ്കരിച്ച ഈ ക്രിസ്മസ് ട്രീക്ക് 20 അടിയാണ് ഉയരം. ഒരു പ്രദേശത്തിന്റെ അടയാളമായി തന്നെ ഈ ക്രിസ്മസ് ട്രീ മാറി. 20 വർഷത്തിലേറെയായി ഇങ്ങനെ വളരുന്ന ഈ മരത്തിനെ അലങ്കരിക്കുന്നതിനായി ഏകദേശം 200,000 ഡോളറിലധികം ചിലവാകും. Christmas trees
20 മീറ്റർ ഉയരമുള്ള ഈ ക്രിസ്മസ് ട്രീകൾ അധികമാരും വാങ്ങാറില്ലെങ്കിലും ഒരുകാലത്ത് യൂറോപ്പിൽ ഇതിന് ആവശ്യക്കാർ ഏറെയായിരുന്നു. ഡെന്മാർക്കിലെ ക്രിസ്മസ് ട്രീ ഗ്രോവേഴ്‌സ് അസോസിയേഷൻ്റെ തലവൻ ഈ മരത്തെ ക്രിസ്മസ് ട്രീകളുടെ റോൾസ് റോയ്‌സ് എന്ന് വിളിച്ചു. മറ്റ് ക്രിസ്മസ് ട്രീകളെക്കാളും ഇരട്ടി വിലയാണ് ഇതിന് നൽകേണ്ടി വന്നിരുന്നത്.
എന്നാൽ പാദുവയിൽ തലയുയർത്തി നിന്നിരുന്ന നോർഡ്മാൻ ഫിർ ഇന്ന് രണ്ട് മീറ്റർ നീളമുള്ളതിന് വെറും 22 ഡോളറാണ് വില. ഒരു ദശാബ്ദത്തോളമായി യൂറോപ്പിൽ ക്രിസ്മസ് ട്രീകൾക്ക് വില വളരെ കുറവാണ്. വനങ്ങളും ചെറിയ ഫാമുകളും ഇല്ലാതായി കൊണ്ടിരുന്നിട്ടും മരങ്ങൾക്ക് വില വർദ്ധിക്കുന്നില്ല.
യൂറോപ്പിൽ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് ക്രിസ്മസ് ട്രീകൾ ഉൽപാദിപ്പിക്കുന്നത്. കാനഡയിൽ 80 ശതമാനത്തോളം ക്രിസ്മസ് ട്രീകളും ഉൽപ്പാദിപ്പിക്കുന്നത് ക്യൂബക്, ഒൻടാറിയോ, നോവ സ്കോട്ടിയ എന്നിവിടങ്ങളിലാണ്. യൂറോപ്പിൽ ഡെൻമാർക്കിലും ജർമനിയിലുമാണ് ക്രിസ്മസ് ട്രീകളുടെ വ്യവസായമുള്ളത്. യൂറോപ്പിലും കാനഡയിലും, ക്രിസ്മസ് മരങ്ങൾ പലപ്പോഴും ചെറിയ ഫാമുകളിലാണ് വളരുന്നത്. അധിക ഭൂമിയുള്ള കർഷകർ ഇതിനെ ഒരു നല്ല സൈഡ് ബിസിനസ്സാക്കി മാറ്റുന്നു. ക്രിസ്മസ് ട്രീകൾ വളരെ സാവധാനത്തിലാണ് വളരുന്നത്. ഒത്ത വൃക്ഷമായി മാറാൻ 8 മുതൽ10 വർഷമെടുക്കും. അതുകൊണ്ടാണ് പല കർഷകരും ഇതിനെ സൈഡ് ബിസിനസാക്കി കണക്കാക്കുന്നത്.
ക്രിസ്മസ് മരങ്ങൾ വളർത്തുന്നത് റൊമാൻ്റിക് ആയി തോന്നാം, പക്ഷേ ഇതൊരു കഠിനമായ ബിസിനസ്സാണ്, ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയ് സാഗോർസ്കി പറഞ്ഞു. ക്രിസ്മസ് മരങ്ങളുടെ കച്ചവടം പലപ്പോഴും നഷ്ടം സംഭവിക്കുകയാണ് ചെയ്യുന്നതെന്നും ജെയ് സാഗോർസ്കി പറഞ്ഞു.
യൂറോപ്യൻ യൂണിയൻ നയങ്ങൾ കാരണം മിക്ക ക്രിസ്മസ് മരങ്ങൾക്കും സബ്‌സിഡി ലഭിക്കുന്നില്ല. ഇത് ചെറുകിട കർഷകരെ കൂടുതൽ ലാഭകരമായ വിളകളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു. 65 മുതൽ 85 വയസ്സ് വരെ പ്രായമുള്ളവരാണ് പൊതുവായി ക്രിസ്മസ് ട്രീ കൃഷി ചെയ്യുന്നതെന്ന് കനേഡിയൻ ക്രിസ്മസ് ട്രീ ഗ്രോവേഴ്‌സ് അസോസിയേഷനിലെ ഷേർലി ബ്രണ്ണൻ പറഞ്ഞു. കാനഡയിലേയും ക്രിസ്മസ് ട്രീ കർഷകരുടെ അവസ്ഥ സമാനമാണ്. കൃഷി ഉപകരണങ്ങൾക്കും വളത്തിനും വില വളരെ കൂടുതലാണ്. എന്നാൽ അതനുസരിച്ചുള്ള ലാഭം കർഷകർക്ക് ലഭിക്കുന്നില്ല.
യൂറോപ്പിൽ, മരങ്ങളുടെ അമിത വിതരണമാണ് വിപണിയെ തകർത്തത്. വലിയ വ്യവസായ ശൃംഖലകൾ 20 യൂറോയിൽ കുറഞ്ഞ വിലക്കാണ് മരങ്ങൾ വിൽക്കുന്നത്. അതേസമയം, പാദുവയിലെ അസീൻഡ, അഗ്രിക്കോള, ബെർട്ടൺ, ഗ്യൂസെപ്പെ പോലുള്ള ചെറിയ ഫാമുകൾ വില അധികമാണ് വാങ്ങുന്നത്. മികച്ച ഗുണനിലവാരമുള്ളവയാണ് തങ്ങൾ വിൽക്കുന്നതെങ്കിലും വലിയ വ്യവസായ ശൃംഖലകളേക്കാൾ വില കൂടുതലായതിനാൽ വിപണി വളരെ മോശമാണെന്ന് ചെറു കിട കർഷകർ പറയുന്നു. Christmas trees
Content Summary: Christmas tree prices declining in Europe
Christmas trees Europe Nordmann fir price canada