June 06, 2026 |
Share on

പ്രേക്ഷകരോട് പറയേണ്ട കഥയാണിത്, പ്രേമിച്ചു നടന്നവർക്കെല്ലാം ഇഷ്കിലെ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാവും; ലിയോണ ലിഷോയ് പറയുന്നു

ഞാൻ തിരഞ്ഞെടുത്ത സിനിമകളൊക്കെ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചവയാണ്. സിനിമയുടെ പുറകേ ഞാൻ പോയിട്ടില്ലന്നും ലിയോൺ പറയുന്നു

നവാഗതനായ അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി എത്തിയ ചിത്രമാണ് ഇഷ്ക്. ചിത്രത്തിൽ വളരെ സുപ്രധാനമായ വേഷം കൈകാര്യം ചെയ്‌ത നടിയാണ് ലിയോണ ലിഷോയ്. മരിയ എന്ന കഥാപാത്രത്തെയാണ് ലിയോണ ഇഷ്കിൽ അവതരിപ്പിച്ചത്. പ്രേക്ഷകരോട് പറയേണ്ട കഥയാണിതെന്ന് തനിക്ക് തോന്നിയിരുന്നതായി ലിയോണ പറയുകയാണ്. ഞാൻ തിരഞ്ഞെടുത്ത സിനിമകളൊക്കെ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചവയാണ്. സിനിമയുടെ പുറകേ ഞാൻ പോയിട്ടില്ലന്നും ലിയോൺ പറയുന്നു ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് ആയിരുന്നു ലിയോണയുടെ പ്രതികരണം.

‘ഞാൻ ചെയ്യാത്ത ക്യാരക്ടറാണെന്നും എനിക്ക് ചെയ്യാൻ പറ്റുമെന്നും പറഞ്ഞത് അനുരാജേട്ടനാണ്. എനിക്ക് ധൈര്യം പകർന്നത് അനുരാജേട്ടന്റെയും രതീഷേട്ടന്റെയും വിശ്വാസമായിരുന്നു. എന്റെ ക്യാരക്ടർ മരിയ നന്മയുളള ക്യാരക്ടറാണ്. ഇഷ്കിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ അനുരാജേട്ടനെ വിളിച്ചു, ചില ഡയലോഗുകളൊക്കെ ഭയങ്കര കട്ടിയായിരുന്നു, മാത്രമല്ല മോശം പദപ്രയോഗങ്ങളും ഉണ്ടായിരുന്നു. സിനിമ കാണുന്നവർക്ക് ഇതു ഇഷ്ടമാകുമോയെന്ന് അനുരാജേട്ടനോട് ഞാൻ ചോദിച്ചിരുന്നു. പിന്നീട് എനിക്ക് തോന്നി പ്രേക്ഷകരോട് പറയേണ്ട കഥയാണിതെന്ന്. പ്രേമിച്ചു നടന്നവർക്കെല്ലാം ഇഷ്കിലെ പോലെ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാവും’ ലിയോണ പറഞ്ഞു.

‘ഇഷ്കിന്റേത് ഭൂരിഭാഗവും നൈറ്റ് ഷൂട്ടായിരുന്നു. എന്റെ ഷൂട്ടിന്റെ സമയമായപ്പോഴേക്കും ഷെയ്നിന്റെയും (ഷെയ്ൻ നിഗം), ഷൈനിന്റെയും (ഷൈൻ ടോം ചാക്കോ), ആനിന്റെയും (ആൻ ശീതൾ) ഷൂട്ട് ഏകദേശം കഴിഞ്ഞിരുന്നു. അപ്പോഴേക്കും അവർക്ക് നൈറ്റ് ഷൂട്ട് ബുദ്ധിമുട്ടില്ലാതായി. പക്ഷേ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഷെയ്നും ഷൈനും ഷൂട്ട് കഴിഞ്ഞാലും ക്യാരക്ടറിനുളളിലാണ്. എന്റെ ഷൂട്ട് കഴിയുമ്പോൾ എനിക്ക് സംസാരിക്കാൻ ആരുമില്ലായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഞാൻ കുറേ കാര്യങ്ങൾ പഠിച്ച സിനിമയായിരിക്കും ഇഷ്ക്.’ ലിയോണ കൂട്ടി ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

×