June 26, 2026 |
Share on

നിങ്ങളുടെ സ്വപ്‌നങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ടാവാം, അതിനര്‍ത്ഥം സിനിമ നടികള്‍ വേശ്യകളാണെന്നല്ല- കസ്തൂരി

വമ്പന്‍ ബിസിനസുകാരും ജ്വല്ലറി മുതലാളിമാരുമെല്ലാം എന്നെയും സമീപിച്ചിട്ടുണ്ട്

സിനിമയില്‍ സ്ത്രീകള്‍ക്ക് അവസരം കിട്ടാന്‍ ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടി വരിക എന്നത് സത്യമായ കാര്യമാണെന്നു തെന്നിന്ത്യന്‍ താരം കസ്തൂരി. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള സംഭഷണത്തിലാണു കസ്തൂരി ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷേ എല്ലാ സിനിമകളും ഉണ്ടാകുന്നത് സംവിധായകനും നായകനും നടിമാരെ കിട്പ്പറയില്‍ എത്തിക്കാനല്ല. ഒരു നായികയോട് തോന്നുന്ന അഭിനിവേശത്തിനു വേണ്ടി കോടികള്‍ ചെലവഴിച്ച് സിനിമയെടുക്കാന്‍ എല്ലാവരും തയ്യാറാകില്ലല്ലോ എന്നും കസ്തൂരി ചോദിക്കുന്നു.
സിനിമനടികളെ പറ്റി സിനിമയ്ക്കുള്ളിലും പുറത്തും പലപ്പോഴും തെറ്റായ ധാരണകളാണ്. മാധ്യമങ്ങള്‍ പല കഥകളും എഴുതും. പക്ഷേ നമ്മളെ നന്നായി അറിയാവുന്ന സുഹൃത്തുക്കള്‍പോലും അത്തരം കഥകള്‍ സത്യമാണെന്നു കരുതി വിശ്വസിക്കാറുണ്ട്. അപ്പോഴാണു ശരിക്കും നമ്മള്‍ അപമാനിക്കപ്പെടുന്നത്.

വ്യവസായികള്‍, ജ്വല്ലറിക്കാര്‍ തുടങ്ങിയവരുടെയൊക്കെ ധാരണ സിനിമനടികള്‍ അവരുടെ ഇംഗിതത്തിനു വേഗം വഴങ്ങിക്കൊടുക്കുന്നവരാണെന്നാണ്. പ്രമുഖരായ ബിസിനസുകാര്‍, ജ്വല്ലറി ഉടമകള്‍ എന്നിവരൊക്കെ എന്നെയും ബന്ധപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു നടി നിങ്ങളുടെ ഇഷ്ടം സാധിച്ചു തന്നിരിക്കാം, അതിനര്‍ത്ഥം എല്ലാവരും അങ്ങനെയാണെന്നല്ല. ഞാനൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയാലും ആളുകള്‍ അവരുടെതായ കഥകള്‍ അതിനെക്കുറിച്ച് ഉണ്ടാക്കും. ശരിക്കും ഞാന്‍ അവിടെ പോയതു ഭക്ഷണം കഴിക്കാനായിരിക്കും. ഒറ്റയ്ക്കായിരിക്കും പോയിട്ടുള്ളതും. ഭക്ഷണം കഴിക്കുന്നു, തിരിച്ചു വീട്ടില്‍ വരുന്നു, കിടന്നുറങ്ങുന്നു. പക്ഷേ കഥകള്‍ പലതായി വരുന്നു.

നടിമാര്‍ പലരുടെയും സ്വപ്‌നത്തിലെ കഥാപാത്രങ്ങളായിരിക്കാം. അവര്‍ നിങ്ങളെ ഉത്തേജിപ്പിക്കുന്നുമുണ്ടാകാം. പക്ഷേ അവരെല്ലാം വേശ്യകളാണെന്നു ധരിച്ചുവയ്ക്കരുത്.

 

Leave a Reply

Your email address will not be published. Required fields are marked *

×