June 06, 2026 |
Share on

‘വാരീസി’ന്റെ സെറ്റില്‍വെച്ച് ഫര്‍ണാസ് ഷെട്ടിയ്ക്ക് പൊള്ളലേറ്റു/ വീഡിയോ

വാരീസിലെ ഒരു നിര്‍ണായക സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണ് ഫര്‍ണാസിന്റെ കൈയ്ക്ക് പൊള്ളല്‍ ഏറ്റത്

പ്രമുഖ ടെലിവിഷന്‍ നടി ഫര്‍ണാസ് ഷെട്ടിയ്ക്ക് ‘വാരീസ്’ സീരിയലിന്റെ ഷൂട്ടിംഗ് സെറ്റില്‍വെച്ച് പൊള്ളലേറ്റു. പൊള്ളലില്‍ സുഖം പ്രാപിച്ചുവരുന്നുവെന്നും മുറിവുകള്‍ ഉണങ്ങിവരുന്നുവെന്നും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

സാഹചര്യങ്ങളുടെ സമര്‍ദം മൂലം ഒരു പെണ്‍കുട്ടി, ആണ്‍കുട്ടിയായി ജീവിക്കേണ്ടി വരുന്ന ഒരു കഥാപാത്രമായിട്ടാണ് വാരീസില്‍ ഫര്‍ണാസ് അഭിനയിക്കുന്നത്. വാരീസിലെ ഒരു നിര്‍ണായക സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണ് ഫര്‍ണാസിന്റെ കൈയ്ക്ക് പൊള്ളല്‍ ഏറ്റത്.


തീജ്വാലകള്‍ക്കിടയില്‍ മനു എന്ന പുരുഷ കഥാപാത്രമായി ഫര്‍ണാസ് അഭിനയിക്കുമ്പോള്‍ തലേക്കെട്ട് മാറി മുടി അഴിഞ്ഞ് വീണ് ആ കഥാപാത്രം ഒരു പെണ്‍കുട്ടിയാണെന്ന് നായകന് വെളിവാകുന്ന സന്ദര്‍ഭം ഷൂട്ട് ചെയ്യുമ്പോഴായിരുന്നു താരത്തിന് പൊള്ളല്‍ ഏറ്റത്.

ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു. ‘ ഞാന്‍ സുഖംപ്രാപിച്ചു വരുകയാണ്. മുറിവുകള്‍ കരിഞ്ഞുതുടങ്ങി. പക്ഷെ വസ്ത്രങ്ങള്‍ മുറിവില്‍ ഉരസി കൂടുതല്‍ പ്രശ്‌നങ്ങളാകാതെ ഞാന്‍ സൂക്ഷിക്കണം’ എന്ന് താരം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×