June 04, 2026 |
Share on

പ്രതീക്ഷ തെറ്റിക്കാതെ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ട്: ‘ഞാൻ പ്രകാശന്’ മികച്ച പ്രതികരണങ്ങൾ

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും 17 വര്ഷങ്ങള്ക്കു ശേഷം ഒരുമിച്ച് ഒരുക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍ ‘

ക്രിസ്തുമസ് റിലീസുകളില്‍ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍.പ്രേക്ഷകരുടെ പ്രതീക്ഷ ഒട്ടും തെറ്റിച്ചില്ല ചിത്രം എന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്.കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും 17 വര്ഷങ്ങള്ക്കു ശേഷം ഒരുമിച്ച് ഒരുക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍ ‘.യുവ തരാം ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ നായകന്‍ .

സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ -ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കും. ഇതിനു മുന്‍പ് ഫഹദും സത്യന്‍ അന്തിക്കാടും ഒരുമിച്ച ഒരു ഇന്ത്യന്‍ പ്രണയ കഥയും പ്രേക്ഷക പ്രശംസ നേടിയിരുന്നു.എങ്ങും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.തമാശകള്‍ നിറഞ്ഞ ആദ്യ പകുതി തീയേറ്ററില്‍ നിറഞ്ഞ കയ്യടികളോടെ ആണ് പ്രേക്ഷകര്‍ ആസ്വദിച്ചത്.വേറിട്ടൊരു വഴിത്തിരിവിലൂടെ സഞ്ചരിക്കുന്ന രണ്ടാം പകുതിയും ചിത്രത്തെ കൂടുതല്‍ കാഴ്ചക്കാരിലേക്ക് അടുപ്പിച്ചു . നമ്മള്‍ ഓരോരുത്തരും ‘പ്രകാശന്മാര്‍ ‘ ആയി തോന്നും എന്നാണ് സിനിമ കണ്ട പ്രേക്ഷരുടെ വാക്കുകള്‍.

എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വാദിക്കാന്‍ കഴിയുന്ന ചിത്രമാണെന്നും അഭിപ്രായങ്ങള്‍ ഉണ്ട്.ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി പി ആര്‍ ആകാശ് എന്നു പേരുമാറ്റിയ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക. സബിതാനന്ദ്, മഞ്ജു(മറിമായം ഫെയിം) എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിലണിനിരക്കുന്നു. എസ് കുമാറാണ് ഛായാഗ്രാഹകന്‍.

ഞാന്‍ പ്രകാശനൊപ്പം ടോവിനോ തോമ്‌സ് നായകനായ ‘എന്റെ ഉമ്മാന്റെ പേര് ‘ , ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ എത്തുന്ന ‘പ്രേതം 2’ എന്നീ ചിത്രങ്ങളും ഇന്ന് തീയേറ്ററുകളില്‍ എത്തിയിരുന്നു.

https://twitter.com/Irshad5676/status/1076008863890006021

 

Leave a Reply

Your email address will not be published. Required fields are marked *

×