July 04, 2026 |
Share on

തമിഴകത്തിന്റെ ‘അയ്യാ’ ആയി മക്കൾ സെൽവൻ; വിജയ് സേതുപതിയുടെ ‘സീതാക്കത്തി’ ട്രെയിലർ / വീഡിയോ

ചിത്രത്തിനായി പ്രോസ്‌തെറ്റിക്ക് മേയ്ക്കപ്പിലൂടെയാണ് വിജയ് സേതുപതിയെ അയ്യ എന്ന കഥാപാത്രമാക്കി മാറ്റിയത്.

പ്രേഷകര്‍ കാത്തിരുന്ന വിജയ് സേതുപതി ചിത്രം സീതകത്തിയുടെ ട്രെയ്ലറെത്തി. അയ്യ എന്ന വൃദ്ധനായ നാടക പ്രതിഭയുടെ വേഷമാണ് ചിത്രത്തില്‍ വിജയ് സേതുപതി ചെയ്യുന്നത്. തന്റെ 25 ാമത് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന ചിത്രം കലയ്ക്ക്
അതിര്‍ വരമ്പുകളില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ബാലാജി തരനീതരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിനായി പ്രോസ്‌തെറ്റിക്ക് മേയ്ക്കപ്പിലൂടെയാണ് വിജയ് സേതുപതിയെ അയ്യ എന്ന കഥാപാത്രമാക്കി മാറ്റിയത്. മൂന്നുവട്ടം ഓസ്‌കാര്‍ ജേതാവും, ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍ അടക്കം പ്രവര്‍ത്തിച്ചിട്ടുള്ള ഗ്രെഗ്ഗ് ക്യാനനാണ് സിനിമയുടെ മേക്കപ്പ് മാന്‍. ഓറഞ്ച് എന്ന ചിത്രത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സേതുപതി ഒരു വൃദ്ധന്റെ റോള്‍ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനു പിന്നാലെ ചിത്രത്തിലെ എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള സീനിനെപ്പറ്റിയുള്ള പ്രതീക്ഷ പങ്കുവെച്ചു രംഗത്തെത്തിയിരിക്കുകയാണ് നടനായ സൂര്യ. വിജയ് സേതുപതിയ്ക്ക് എല്ലാവിധ ആശംസകളും. എട്ടു മിനിട്ട് ദൈര്‍ഘ്യമുള്ള സിംഗിള്‍ ഷോട്ട് സീനിനെക്കുറിച്ച് അറിഞ്ഞു. സീതകത്തിയ്ക്കായി കാത്തിരിക്കുന്നു. സൂര്യ ട്വിറ്ററില്‍ കുറിച്ചു.

 

സംവിധായകന്റെ ആദ്യ ചിത്രമായ നടുവില്‍ കൊഞ്ചം പാക്കാതെ കാണുമിലെ ഒട്ടുമിക്ക നടന്മാരും സീതാക്കത്തിയിലും അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് വസന്ത് ആണ് സംഗീതം. ട്രെടന്റ് മീഡിയ ആണ് നിര്‍മാതാക്കള്‍. ഡിസംബര്‍ 20നാണ് ചിത്രം തിയറ്റെറിലെത്തുക. 96 എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വിജയ് സേതുപതിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. ചിത്രത്തില്‍ രമ്യ നമ്പീശനാണ് നായികയായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×