June 14, 2026 |
Share on

ചലച്ചിത്ര- സീരിയല്‍ നടിയുടെ മരണം; യുവാവ് അറസ്റ്റില്‍

അഴിമുഖം പ്രതിനിധി തിരുവനന്തപുരം: ചലച്ചിത്ര- സീരിയല്‍ നടിയായ പ്ലസ്ടു വിദ്യാര്‍ഥിനി ശില്‍പ്പ കരമനയാറ്റില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് ഒറ്റശേഖരമംഗലം സ്വദേശിയായ ലിജിന്‍ പൊലീസ് കസ്റ്റഡിയില്‍. ശില്‍പ്പയുടെ മരണത്തിന് ശേഷം ഇയാളും കുടുംബവും ഒളിവില്‍ പോയിരുന്നു. ശില്‍പ്പയുമായി ലിജിന്‍ വഴിക്കിട്ടിരുന്നതായും നടിയെ അടിച്ചതായും ശില്‍പ്പയുടെ സുഹൃത്തുക്കള്‍മൊഴി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ കേന്ദ്രീകരിച്ച്  അന്വേഷണം നടത്തുകയായിരുന്നു.  നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനുസമീപം താമസിക്കുന്ന ഷാജി-സുമ ദമ്പതികളുടെ മകളായ ശില്‍പ്പയെ മരുതംകടവ് പാലത്തിന് സമീപം കരമനയാറ്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ […]

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം: ചലച്ചിത്ര- സീരിയല്‍ നടിയായ പ്ലസ്ടു വിദ്യാര്‍ഥിനി ശില്‍പ്പ കരമനയാറ്റില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് ഒറ്റശേഖരമംഗലം സ്വദേശിയായ ലിജിന്‍ പൊലീസ് കസ്റ്റഡിയില്‍. ശില്‍പ്പയുടെ മരണത്തിന് ശേഷം ഇയാളും കുടുംബവും ഒളിവില്‍ പോയിരുന്നു. ശില്‍പ്പയുമായി ലിജിന്‍ വഴിക്കിട്ടിരുന്നതായും നടിയെ അടിച്ചതായും ശില്‍പ്പയുടെ സുഹൃത്തുക്കള്‍മൊഴി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ കേന്ദ്രീകരിച്ച്  അന്വേഷണം നടത്തുകയായിരുന്നു. 

നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനുസമീപം താമസിക്കുന്ന ഷാജി-സുമ ദമ്പതികളുടെ മകളായ ശില്‍പ്പയെ മരുതംകടവ് പാലത്തിന് സമീപം കരമനയാറ്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×