June 07, 2026 |
Share on

മിന്നുന്നുണ്ടേ മുല്ലപോലെ… തരംഗമായി ടോവിനോയുടെ ‘തരംഗ’ത്തിലെ ഗാനം

തമിഴ് നടന്‍ ധനുഷ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് തരംഗം

ലഭിക്കുന്ന കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ എന്നും ശ്രമിക്കുന്ന നടന്‍ ആണ് ടോവിനോ തോമസ്. റിലീസിനു തയ്യാറെടുക്കുന്ന ടോവിനോയുടെ പുതിയ ചിത്രം യുവാക്കളുടെ ഇടയില്‍ തരംഗമായി മാറിയിരിക്കുകയാണ്. തരംഗമായി മാറിയ ഈ ചിത്രത്തിന്റെ പേരും ‘തരംഗം’ എന്ന് തന്നെയാണ്. സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് ‘മിന്നുന്നുണ്ടേ മുല്ല പോലെ’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ഹിറ്റായി മാറിയിരിക്കുന്നു. സമൂഹ മാധ്യമങ്ങളിലും ഗാനം ഏറെ സ്വീകാര്യമായി കഴിഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിനും മുന്നേ ഗാനം ഹിറ്റായത് സിനിമയുടെ വിജയത്തിനും കാരണമാകുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. അശ്വിന്‍ രഞ്ജു ആണ് ഗാനത്തിനു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കാര്‍ത്തിക് ആലപിച്ച ഈ ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് മഞ്ചു മന്‍ജിത്ത് ആണ്.

തമിഴ് നടന്‍ ധനുഷ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം എന്ന നിലയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗത്തിന്റെ വളരെ വ്യത്യസ്തമായ ടാഗ് ലൈനോട് കൂടിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു; തരംഗം – A curious case of കള്ളന്‍ പവിത്രന്‍.

ശാന്തി ബാലചന്ദ്രന്‍, നേഹ അയ്യര്‍ എന്നിവരാണ് നായികമാര്‍. തിരക്കഥ ഡൊമിനിക് അരുണും അനില്‍ നാരായണനും ചേര്‍ന്നു നിര്‍വഹിക്കുന്നു.

പത്മനാഭ പിള്ള എന്ന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയാണ് ടോവിനോ എത്തുന്നത്. പൃഥ്വിരാാജ് നായകനായ എസ്ര എന്ന ചിത്രത്തിനുശേഷം ടോവിനോ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തരംഗത്തിലാണ്. തികച്ചും വ്യത്യസ്തമായ ഒരു പോലീസ് കഥയാകും തരംഗം എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആക്ഷേപഹാസ്യ രീതിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

×