UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങള്‍ ജനക്കൂട്ടമാണ്, ജനക്കൂട്ടം ഞങ്ങളാണ്; ഫെയ്‌സ്ബുക്കില്‍ തരംഗമായി അപൂര്‍വ അസ്രാണിയുടെ കവിത

ഇന്ത്യയില്‍ നടക്കുന്ന ജനക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ ശക്തമായ പ്രതികരണമായി മാറുകയാണ് അസ്രാണിയുടെ കവിത

                       

ബോളിവുഡ് എഡിറ്ററും എഴുത്തുകാരനുമായ അപൂര്‍വ അസ്രാണിയുടെ കവിത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്ത്യയില്‍ നടക്കുന്ന ജനക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ ശക്തമായ പ്രതികരണമായി മാറുകയാണ് അസ്രാണിയുടെ കവിത. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ജനക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ അസ്രാണി കഴിഞ്ഞ ആഴ്ച ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ വൈറലായിരിക്കുകയാണ്.

ഇടതുപക്ഷം, വലതുപക്ഷം, മധ്യവര്‍ത്തികള്‍ ഇവരെല്ലാം ചേര്‍ന്നാണ് ആള്‍ക്കൂട്ടങ്ങള്‍ രൂപംകൊള്ളുന്നതും എല്ലാവരും ഒരു കലഹത്തിനായി കാത്തിരിക്കുകയാണ്. നമ്മള്‍ എപ്പോഴും ശരിയായതിനാല്‍ മറുപക്ഷം വ്യാജമാണെന്ന് നമ്മള്‍ കരുതുന്നതായും കവിതയില്‍ ചൂണ്ടിക്കാണിക്കുന്നു. ബോധപൂര്‍വം പക്ഷാപാതപരമായി സൃഷ്ടിക്കപ്പെടുന്ന ഹാഷ്ടാഗുകള്‍ വിദ്വേഷം വര്‍ദ്ധിപ്പിക്കുകയാണ്. എല്ലാവരും കറുപ്പും വെളുപ്പും ചേര്‍ന്ന ‘സത്യം’ ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നത്. അടിക്കുക, തകര്‍ക്കുക, നശിപ്പിക്കുക തുടങ്ങിയ തലക്കെട്ടുകള്‍ രോഷം വിതയ്ക്കുന്നു. ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ മാസ്മരികതയില്‍പെട്ട് നമ്മള്‍ വിദ്വേഷം വമിക്കുന്ന ഉപകരണങ്ങളായി മാറുന്നു. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കാറ്റില്‍ അലിഞ്ഞുപോകുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ നിശബ്ദമാക്കപ്പെടുന്നു.

പ്രമുഖ നടി കങ്കണ റനൗട്ടുമായി ഇടഞ്ഞതിന്റെ പേരില്‍ അടുത്തകാലത്ത് വിവാദത്തില്‍പെട്ട ആളാണ് അപൂര്‍വ അസ്രാണി. കങ്കണയുടെ പുതിയ ചിത്രമായ സിമ്രാന്റെ രചന അപൂര്‍വയുടേതാണ്. എന്നാല്‍ ചിത്രത്തിന്റെ രചനയില്‍ കങ്കണയുടെ പേരും ഉള്‍പ്പെടുത്തിയതില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുഴുവന്‍ ചിത്രവും താന്‍ തന്നെയാണ് രചിച്ചത് എന്നായിരുന്നു കങ്കണയുടെ മറുപടി. അപൂര്‍വ അസ്രാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Share on

മറ്റുവാര്‍ത്തകള്‍