June 26, 2026 |
Share on

യൂട്യൂബ് ട്രെൻഡിങ് വീഡിയോസിൽ ധനുഷ്-മോഹൻലാൽ പോരാട്ടം

മാരി 2 ന്റെ ട്രൈയ്‌ലര്‍ ഇതിനോടകം 12 മില്യണ്‍ കാഴ്ചക്കാര്‍ പിന്നിട്ടു

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തു ധനുഷ് ചിത്രം മാരി 2  ട്രെയ്ലറും ,രണ്ടാം സ്ഥാനത്തു മോഹൻലാലിന്റെ ഒടിയനിലെ ഗാനവും.  വ്യാഴാഴ്ച ധനുഷ് പുറത്തിറക്കിയ മാരി 2 ട്രെയ്‌ലർ ഇതിനോടകം 12 മില്യണ്‍ കാഴ്ചക്കാര്‍ പിന്നിട്ടു .ഒടിയനില്‍ എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ മോഹന്‍ലാല്‍ ആലപിച്ച ഗാനം ഒന്‍പതു ലക്ഷത്തില്‍ അധികം കാഴ്ചക്കാരായി രണ്ടാം സ്ഥാനത്തുണ്ട് .

ഈ മാസം 21 നു പുറത്തിറങ്ങാനിരിക്കുന്ന മാരി 2 ,2015 ല്‍ റിലീസ് ആയ ധനുഷ് ചിത്രം മാരി യുടെ രണ്ടാം ഭാഗമാണ് . ഒന്നാം ഭാഗത്തില്‍ വില്ലനായി എത്തിയത് മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ആണെങ്കില്‍ ഇത്തവണത്തെ വില്ലന്‍ യുവ താരം ടോവിനോ തോമസ് ആണ്.ഇരുവരും ഒന്നിച്ച ചിത്രത്തിന്റെ ട്രൈലെര്‍ നു വമ്പന്‍ പ്രതികരണമാണ് നവ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ധനുഷ് തന്നെ ആണ്.

ഡിസംബര്‍ 14 നു റിലീസ് നു ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ,മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രമാണ്, ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്‌ലർ യൂട്യൂബില്‍ തരംഗമായിരുന്നു. മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്

Leave a Reply

Your email address will not be published. Required fields are marked *

×