June 13, 2026 |
Share on

തൊണ്ടിമുതലും ദൃക്‌സാക്ഷിയും വെള്ളിയാഴ്ച

ദിലീഷ് പോത്തന്‍ – ശ്യാം പുഷ്‌കരന്‍ – ഫഹദ് ഫാസില്‍ ടീം വീണ്ടും ഒന്നിക്കുന്നു.

‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ ജൂണ്‍ 30ന് (വെള്ളിയാഴ്ച) തീയറ്ററുകളിലെത്തും. സംവിധായകന്‍ ദിലീഷ് പോത്തനാണ് ഫേസ്ബുക്കിലൂടെ റിലീസിംഗിന്റെ കാര്യം അറിയിച്ചത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയവും വലിയ നിരൂപക പ്രശംസയും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രമാണിത്.

ദിലീഷ് പോത്തന്‍ – ശ്യാം പുഷ്‌കരന്‍ – ഫഹദ് ഫാസില്‍ ടീം വീണ്ടും ഒന്നിക്കുന്നു. ഇത്തവണ തിരക്കഥ ശ്യാം പുഷ്കരന്‍റെതല്ല. സജീവ്‌ പാഴൂരാണ്‌ രചന നിര്‍വചിച്ചിരിക്കുന്നത്. ശ്യാം പുഷ്‌കരന്‍ ക്രിയേറ്റീവ് ഡയറക്ടറാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം.  ഫഹദിനെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും പുതുമുഖം നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടീസറും, സുരാജും നിമിഷയും അഭിനയിക്കുന്ന ‘കണ്ണിലെ പൊയ്കയില്‍’ എന്ന ഗാന രംഗവും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

<iframe width=”100%” height=”450″ src=”https://www.youtube.com/embed/VWU51Q2n3h4″ frameborder=”0″ allowfullscreen></iframe>

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fthondimuthalumdriksaakshiyum%2Fvideos%2F1899469243674106%2F&show_text=0&width=560″ width=”560″ height=”315″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

Leave a Reply

Your email address will not be published. Required fields are marked *

×