രണ്ടാമൂഴം സിനിമയാകുന്നത് സിഎന്‍എന്നിലും വാര്‍ത്തയായി

സിനിമയുടെ ബഡ്ജറ്റ് തന്നെയാണ് വാര്‍ത്താപ്രാധാന്യം നേടിയത്

ആയിരം കോടി മുടക്കി എംടിയുടെ രണ്ടാമൂഴം എന്ന കൃതി മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്ത സിഎന്‍എന്‍ ഓണ്‍ലൈന്‍ സൈറ്റിലും വന്നിരിക്കുന്നു. ആഗോളതലത്തില്‍ ഈ മോഹന്‍ലാല്‍ സിനിമ ശ്രദ്ധേയമാകുന്നു എന്നതിന് ഉദാഹരണമണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ കുറിച്ച് വാര്‍ത്തയെഴുതുന്നത്.

ആയിരം കോടി എന്ന ബഡ്ജറ്റ് തന്നെയാണു സിനിമയുടെ വാര്‍ത്താപ്രാധാന്യം. ഇന്ത്യയില്‍ ഉണ്ടാകുന്ന ഏറ്റവും മുതല്‍മുടക്കുള്ള സിനിമ എന്നാണു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോളിവുഡ് സിനിമകള്‍ക്കൊപ്പം നില്‍ക്കുന്ന ബഡ്ജറ്റ് എന്നും സിഎന്‍എന്‍ മഹാഭാരതത്തെ താരതമ്യം ചെയ്യുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇതാദ്യമാണ് സംഭവിക്കുന്നതെന്നും അവര്‍ എഴുതുന്നു.

രണ്ടാമൂഴവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണമായി വായിക്കാം

https://goo.gl/kym75s

This post was last modified on April 20, 2017 6:00 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment