മണിപ്പൂരില്‍ കുക്കി വിഭാഗവും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 അക്രമകാരികള്‍ കൊല്ലപ്പെടുകയും, രണ്ട് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജിരിബാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി സിഅര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.Conflict again in Manipur; 11 Kuki militants killed, 2 jawans injured
കഴിഞ്ഞയാഴ്ച സൈറോണ്‍ ഹ്‌മര്‍ ഗ്രാമത്തില്‍ മുപ്പത്തിയൊന്നുകാരിയായ സ്ത്രീയെ സായുധരായ അക്രമികള്‍ കൊല്ലപ്പെടുത്തിയിരുന്നു, ഇതിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്കിടെയാണ് വെടിവയ്പ്പുണ്ടായത്.
ആദ്യം വെടിയുതിര്‍ത്തത് ആയുധധാരികളായ അക്രമികളാണ് എന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിന് പിന്നാലെ പ്രദേശവാസികളായ അഞ്ച് പേരെ കാണാതായി എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇവരെ സായുധസംഘം തട്ടിക്കൊണ്ടുപോയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ബോറോബെക്ര സബ് ഡിവിഷനിലെ ജകുരഡോര്‍ കരോങ്ങിലായിരുന്നു സൈന്യവും കുക്കി സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. മേഖലയിലെ പോലീസ് സ്റ്റേഷന് നേരെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആക്രമണമുണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സി ആര്‍ പി എഫ് ജവാന്മാരും അക്രമികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. നേരത്തെ, അക്രമി സംഘം പ്രദേശത്തെ കടകള്‍ക്ക് തീയിടുകയും വീടുകളും സമീപത്തെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ക്യാമ്പ് ലക്ഷ്യമിട്ടും ആക്രമണം നടത്തുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലും അക്രമസംഭവങ്ങളുണ്ടായിരുന്നു. വയലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന കര്‍ഷകനാണ് സംഭവത്തില്‍ വെടിയേറ്റത്. ഇംഫാല്‍ താഴ്വരയിലെ വയലുകളില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കുന്നുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുക്കി അക്രമിസംഘം ആക്രമണം നടത്തുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി മണിപ്പൂരിലെ പല ജില്ലകളില്‍ നടത്തിയ തിരച്ചിലില്‍ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഐഇഡികളും സുരക്ഷാ സേന പിടിച്ചെടുത്തതായി അസം റൈഫിള്‍സ് അറിയിച്ചിരുന്നു. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കൃഷിയിടത്ത് പണിയെടുത്തുകൊണ്ടിരുന്ന മെയ്തി വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ കുക്കി വിഭാഗക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു കര്‍ഷകനും പരുക്കേറ്റിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ഭയന്ന് വിളവെടുപ്പ് കാലത്ത് കര്‍ഷകര്‍ കൃഷിയിടങ്ങളിലേക്ക് പോകാന്‍ മടിക്കുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
2023 മെയ് മുതല്‍ മണിപ്പൂരിലെ മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ആരംഭിച്ച വംശീയ കലാപത്തില്‍ ഇരുനൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എ.ടി.എസ്.യു.എം) 2023 മേയ് മൂന്നിന് സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് ആയിരുന്നു മെയ്തി-കുക്കി വംശീയ കലാപത്തിന് തുടക്കമിടുന്നത്. മെയ്തികളെ പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. ആംഗ്ലോ-കുക്കി യുദ്ധ സ്മാരകത്തിന്റെ ഗേറ്റ് തകര്‍പ്പെടുന്നതോടെ മാര്‍ച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് തിരിയുകയായിരുന്നു. Conflict again in Manipur; 11 Kuki militants killed, 2 jawans injured
content summary; Conflict again in Manipur; 11 Kuki militants killed, 2 jawans injured