UPDATES

മണിപ്പൂരില്‍ തിരിഞ്ഞുകേറാതെ മോദി

ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യ ചുറ്റിക്കറങ്ങിയത് 162 തവണ

                       

മണിപ്പൂർ ജനത രണ്ടായി വിഭജിക്കപ്പെട്ട വംശീയ കലാപം തുടങ്ങിയിട്ട് മെയ് 3 വെള്ളിയാഴ്ച ഒരു വർഷം പൂർത്തിയിരിക്കുകയാണ്. ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇക്കാലയളവിനുളിൽ രാജ്യത്തെ വിവിധ സംസ്ഥാങ്ങളിൽ 162 തവണയോളം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനങ്ങൾ നടത്തി. ഔദ്യോഗികമായും അല്ലാതെയും നടത്തിയ സന്ദർശനങ്ങളാണിത്. എന്നാൽ ഈ ഒരു വർഷത്തിനിടെ കലാപം ആളിക്കത്തിയ മണിപ്പൂർ ഒരു തവണ പോലും പ്രധാനമന്ത്രി സന്ദർശിച്ചിട്ടില്ല.PM Modi’s absence from Manipur

മണിപ്പൂർ സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലയളവിൽ പ്രധാനമന്ത്രി മോദി 14 ഔദ്യോഗിക വിദേശ സന്ദർശനങ്ങൾ നടത്തി. കലാപത്തിൽ ഇതുവരെ 219 പേർ കൊല്ലപ്പെടുകയും 1100 പേർക്ക് പരിക്കേൽക്കുകയും 60,000 പേർ പലായനം ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങൾ അരങ്ങേറിയിട്ടും സംസ്ഥാനം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ, മുഖ്യമന്ത്രി കസേരക്ക് യാതൊരു കുലുക്കവും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സ്ഥാനത്ത് തുടരുകയാണ്, അദ്ദേഹത്തിനോ മന്ത്രിസഭയിലെ മറ്റേതെങ്കിലും മന്ത്രിയ്‌ക്കെതിരെയോ ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.

മണിപ്പൂരിലെ മോദിയുടെ അസാന്നിധ്യത്തെ പ്രതിപക്ഷ പാർട്ടികൾ കടന്നാക്രമിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ വർഷം സംസ്ഥാനത്ത് സംഘർഷം രൂക്ഷമായ വേളയിൽ സന്ദർശനം നടത്തിയിരുന്നു. ഈ വർഷം മണിപ്പൂരിൽ നിന്നാണ് അദ്ദേഹത്തിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്. 2023 മെയ് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി മോദി രാജസ്ഥാനിൽ പരമാവധി സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ബിബിസി ഹിന്ദി പിഎംഒയുടെ വെബ്‌സൈറ്റിൽ നിന്ന് ശേഖരിച്ച ഡാറ്റ കാണിക്കുന്നു. ഈ കാലയളവിൽ രണ്ട് ഡസനോളം. 22 തവണയാണ് അദ്ദേഹം മധ്യപ്രദേശ് സന്ദർശിച്ചത്. കഴിഞ്ഞ നവംബറിൽ രണ്ട് സംസ്ഥാനങ്ങളും നിയമസഭ തെരഞ്ഞെടുപ്പിന് അഭിമുഖീകരിച്ചിരുന്നു. പ്രധാനമന്ത്രി മോദി രണ്ട് സംസ്ഥാനങ്ങളും ബിജെപിക്ക് വേണ്ടി വിപുലമായ പ്രചാരണം നടത്തിയിരുന്നു.

മണിപ്പൂരിൽ അക്രമം തുടങ്ങിയപ്പോൾ പ്രധാനമന്ത്രി മോദി കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ തിരക്കിലായിരുന്നു. ബിബിസിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ട് തവണയാണ് അദ്ദേഹം കർണാടക സന്ദർശിച്ചത്. ഇക്കാലയളവിൽ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് 10 തവണയും ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ എംപിമാരെ അയക്കുന്ന ഉത്തർപ്രദേശ് 17 തവണയും സന്ദർശിച്ചിരുന്നു.ഈ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പ്രധാനമന്ത്രി മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവ സന്ദർശിച്ചെങ്കിലും മണിപ്പൂരിനെ ഒഴുവാക്കി. അസമിൽ മൂന്ന് തവണയും ത്രിപുരയിലും അരുണാചൽ പ്രദേശിലും ഓരോ തവണ വീതവും അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്.

‘ഡെവല്പ്ഡ്‌ ഇന്ത്യ, ഡെവല്പ്ഡ്‌ നോർത്ത് -ഈസ്റ്റ് ‘ എന്ന പരിപാടിക്കായി പ്രധാനമന്ത്രി മോദി മാർച്ച് 9 ന് വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് സന്ദർശിച്ചതായി ഔദ്യോഗിക രേഖകൾ പറയുന്നു. കഴിഞ്ഞ നവംബറിൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി മറ്റെല്ലാ സംസ്ഥാനങ്ങളിലും പോയിരുന്നുവെങ്കിലും മണിപ്പൂരിലെ അക്രമത്തിൽ കുടിയിറക്കപ്പെട്ട കുക്കി-സോ സമുദായത്തിലെ ധാരാളം ആളുകൾ താമസിക്കുന്ന മണിപ്പൂരിനോട് ചേർന്നുള്ള മിസോറാമിലേക്ക് പോയില്ല. ആഭ്യന്തര സന്ദർശനങ്ങൾക്ക് പുറമെ, 2023 മെയ് മുതൽ 14 അന്താരാഷ്ട്ര യാത്രകളും പ്രധാനമന്ത്രി മോദി നടത്തിയിട്ടുണ്ട്. യുഎഇയിലെ ഒരു ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള സന്ദർശനവും ഇതിൽ ഉൾപ്പെടുന്നു. എന്തുകൊണ്ടാണ് ഇനിയും മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തത്?

PM Modi’s absence from Manipur

English summary; Prime Minister Narendra Modi hasn’t visited Manipur during its crisis, but he has visited other states 162 times.

Share on

മറ്റുവാര്‍ത്തകള്‍