June 04, 2026 |
Share on

ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് സമരം; ഗുരുതരാവസ്ഥയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു

തിരുവനന്തപുരം വിതുരയിലാണ് സംഭവം

ആംബുലന്‍സ് തടഞ്ഞുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം ആദിവാസി യുവാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതായി ആരോപണം. തിരുവനന്തപുരം വിതുര മണലി സ്വദേശി ബിനുവാണ് ചികിത്സ വൈകിയതു മൂലം മരിച്ചത്. നേരത്തെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നുവെങ്കില്‍ ബിനുവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ആത്മഹത്യക്ക് ശ്രമിച്ച ബിനുവിനെയും കൊണ്ടു പോയ ആംബുലന്‍സാണ് വിതരു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്ഡ സമരക്കാര്‍ തടഞ്ഞത്. ആംബുലന്‍സിന്റെ കാലപ്പഴക്കവും ഇന്‍ഷ്വറന്‍സ് കഴിഞ്ഞതുമൊക്കെ ചൂണ്ടിക്കാണിച്ചാണ് സമരം ചെയ്തതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഉച്ചയോടെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ബിനുവിനെ അവിടെ പ്രാഥമിത ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പെട്ടത്. 20 മിനിട്ടോളം ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചുവെന്നാണ് വിവരം. രോഗിയുടെ അവസ്ഥ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരോട് സമരക്കാര്‍ തട്ടിക്കയറി. ഒടുവില്‍ പ്രതിഷേധക്കാര്‍ ആംബുലന്‍സ് പോകാന്‍ അനുവദിച്ചപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബിനു മരിച്ചു.

ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ 108 ആംബുലന്‍സാണ് കോണ്‍ഗ്രസുകാര്‍ തടഞ്ഞത്. ആംബുലന്‍സിന് ടയറില്ല, ഇന്‍ഷ്വറന്‍സില്ല, ആരെയും ഇവിടെ നിന്നു കൊണ്ടു പോകാന്‍ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞു പത്തിരുപത് മിനിട്ട് സമരക്കാര്‍ ആംബുലന്‍സ് തടഞ്ഞുവെന്നാണ് ബിനുവിന്റെ ബന്ധു 24 ന്യൂസിനോട് പറയുന്നത്. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ ബിനു മരിച്ചു. പത്തിരുപത് മിനിട്ട് മുമ്പെങ്കിലും കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും ബന്ധു പറയുന്നു.

വിതുര താലൂക്കാശുപത്രി അധികകൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിനുവിന്റെ ബന്ധുക്കളും പരാതി നല്‍കുമെന്നാണ് വിവരം.  Congress protest blocks ambulance; tribal youth in critical condition dies on trivandrum 

Content summary; Congress protest blocks ambulance; tribal youth in critical condition dies on trivandrum

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×