July 18, 2026 |
Share on

രാജ്യസഭാ സീറ്റ് വയലാർ രവിക്ക്; കോൺഗ്രസ് തർക്കം തീർന്നു

അഴിമുഖം പ്രതിനിധി രാജ്യസഭാ സീറ്റ് സംബന്ധിച്ച സംസ്ഥാന കോൺഗ്രസ്സിലെ തർക്കം തീർന്നു.  മുതിര്‍ന്ന നേതാവ് വയലാര്‍ രവിക്ക് സീറ്റ് നല്‍കാന്‍ സംസ്ഥാന നേതൃത്വം ധാരണയിലെത്തി. തീരുമാനം എ ഐ സി സി നേതൃത്വത്തെ അറിയിക്കും. അതെസമയം എ ഐ സി സിയുടെ തീരുമാനം അറിഞ്ഞശേഷം മാത്രമെ ഇക്കാര്യത്തിൽ പ്രതികരണമുള്ളൂ എന്ന് വയലാർ രവി വ്യക്തമാക്കി. അരുവിക്കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നാളെ വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ […]

അഴിമുഖം പ്രതിനിധി

രാജ്യസഭാ സീറ്റ് സംബന്ധിച്ച സംസ്ഥാന കോൺഗ്രസ്സിലെ തർക്കം തീർന്നു.  മുതിര്‍ന്ന നേതാവ് വയലാര്‍ രവിക്ക് സീറ്റ് നല്‍കാന്‍ സംസ്ഥാന നേതൃത്വം ധാരണയിലെത്തി. തീരുമാനം എ ഐ സി സി നേതൃത്വത്തെ അറിയിക്കും. അതെസമയം എ ഐ സി സിയുടെ തീരുമാനം അറിഞ്ഞശേഷം മാത്രമെ ഇക്കാര്യത്തിൽ പ്രതികരണമുള്ളൂ എന്ന് വയലാർ രവി വ്യക്തമാക്കി.

അരുവിക്കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നാളെ വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് ആദ്യഘട്ട ചര്‍ച്ച നടത്തുക. തുടർന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന ശേഷമായിരിക്കും അന്തിമ തീരുമാനം. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×