കൂൾ നസ്രിയ ഈസ് ബാക്ക്

നസ്രിയ തന്റെ ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളായി മാറിയിരുന്നു

മലയാള സിനിമാപ്രേമികൾക്ക് ഏറെ ആവേശം പകരുന്ന വാർത്തയാണ് നസ്രിയ നസീം നീണ്ട നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്തേക്ക് മടങ്ങിയെത്തിയെന്നത്. ബാലതാരമായാണ് നസ്രിയയുടെ കടന്നു വരവ്. ഇതിനിടെ ടി വി ഷോകളിലൂടെ അവതാരകയായും പ്രേക്ഷരുടെ പ്രശംസ പിടിച്ചു പറ്റി. നസ്രിയ നടിയായി ശ്രദ്ധേയമായത് നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, കൂടെ എന്നിവയിലൂടെയാണ്. ഈ സിനിമകള്‍ വെറും ഹിറ്റുകൾ മാത്രമായിരുന്നില്ല നസ്രിയ എന്ന നടിയെ കൂടെ ചലച്ചിത്ര ലോകത്തിന് ലഭിക്കുകയാണ്
ചെയ്തത്. പിന്നീട് നടന്‍ ഫഹദ് ഫാസിലുമായി വിവാഹിതയായ നസ്രിയ സിനിമയില്‍ നിന്ന് കുറച്ചുകാലത്തെ ഇടവേള എടുത്തു. nazriya 

2020-ൽ ഫഹദ് ഫാസിലുമായി അഭിനയിച്ച ‘ട്രാൻസ്’ ആണ് നസ്രിയ മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം. പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ഇതിന് ശേഷം നസ്രിയ സിനിമകളൊന്നും ചെയ്തിരുന്നില്ല. എന്നാൽ ഈ കാലയളവിൽ നസ്രിയയുടെ തകർപ്പൻ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു മലയാളി പ്രേക്ഷകർ. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ നസ്രിയ തന്റെ അനുഭവങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് സൗഹൃദ ബന്ധം തകൃതിയായി നിലനിർത്താറുണ്ട്.

നസ്രിയയുടേതായ പക്വതയും വ്യത്യസ്തമായ കഥാപാത്രങ്ങളും മികവാർന്ന രീതിയിൽ അവതരിപ്പിക്കാനുള്ള ഒരു പ്രത്യേകത കഴിവ് താരം വെള്ളിത്തിരയിൽ വന്നത് മുതൽ ഉടലെടുത്തിട്ടുണ്ട്. പിന്നീട് നായികയായും തന്റെ ഓരോ കഥാപാത്രത്തിലും പരമാവധി തന്റെ പരിശ്രമങ്ങൾ സിനിമ മേഖലയിൽ നൽകുകയും ജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത നസ്രിയ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

നസ്രിയ തന്റെ ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളായി മാറിയിരുന്നു. ഒരു ഇടവേളയ്ക്കുശേഷം തിരിച്ച് വരുമ്പോൾ നസ്രിയ അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന കഥയും കഥാപാത്രങ്ങളും ആരാധകരിൽ വളരെയധികം ആകാംക്ഷ ഉണർത്തി. ”സൂക്ഷ്മദർശിനി” എന്ന ചിത്രത്തിലെ പ്രിയദർശിനിയെ ഇതിനോടകം മലയാളി കുടുംബം ഏറ്റെടുത്തു. എന്നാൽ വീഡിയോയിലെ നസ്രിയയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നസ്രിയ ക്യൂട്ട്‌നെസ് ആക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേ സമയം നസ്രിയയെ അനുകൂലിച്ചും ആളുകൾ എത്തുന്നുണ്ട്.

നസ്രിയയുടെ ഈ തിരിച്ചു വരവ് പ്രത്യേകിച്ച് സമകാലിക സിനിമാ രംഗത്ത് ഒരു വ്യത്യസ്തത ഉണർത്തുന്ന ഒന്നാണ്. മലയാള സിനിമയിൽ തന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കാൻ നസ്രിയ തന്റെ ആരാധകർക്കായി മറക്കാനാകാത്ത കഥാപാത്രങ്ങളെ ഇനിയും ചലച്ചിത്രലോകത്തിന് സമ്മാനിക്കട്ടെ.nazriya 

content summary; cool-nazriya-came-back

വര്‍ഷ ഗംഗാധരന്‍

അഴിമുഖം ട്രെയ്‌നി സബ് എഡിറ്റര്‍

More Posts

This post was last modified on November 23, 2024 3:12 pm

വര്‍ഷ ഗംഗാധരന്‍: അഴിമുഖം ട്രെയ്‌നി സബ് എഡിറ്റര്‍
Related Post
Leave a Comment