June 06, 2026 |
Share on

തുഗ്ലക്കിന്‍റെ ആശാനാവാനാണ് മോദിയുടെ ശ്രമം: സഹകരണ സമരത്തില്‍ വിഎസ്

അഴിമുഖം പ്രതിനിധി നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഭ്രാന്തന്‍ നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. രാജ്യഭരണം ഹാസ്യകലാപരിപാടിയായി മാറ്റിയിരിക്കുകയാണ് മോദി. തുഗ്ലക്കിന്‌റെ ആശാനാവാനാണ് മോദി ശ്രമിക്കുന്നതെന്നും വിഎസ് അഭിപ്രായപ്പെട്ടു. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ജനം മോദിയുടെ നെഞ്ചില്‍ ചാപ്പ കുത്തും. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന്‍ മോദി പിന്തിരിയണമെന്നും വിഎസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന് മുന്നില്‍ സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു […]

അഴിമുഖം പ്രതിനിധി

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഭ്രാന്തന്‍ നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. രാജ്യഭരണം ഹാസ്യകലാപരിപാടിയായി മാറ്റിയിരിക്കുകയാണ് മോദി. തുഗ്ലക്കിന്‌റെ ആശാനാവാനാണ് മോദി ശ്രമിക്കുന്നതെന്നും വിഎസ് അഭിപ്രായപ്പെട്ടു.

2019ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ജനം മോദിയുടെ നെഞ്ചില്‍ ചാപ്പ കുത്തും. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന്‍ മോദി പിന്തിരിയണമെന്നും വിഎസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന് മുന്നില്‍ സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×