April 20, 2025 |

നടി പവിത്രയുടെ പൊലീസ് കസ്റ്റഡിയിലെ മേക്കപ്പ്; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

കൊലപാതക കേസിലെ കുറ്റാരോപിതയ്ക്ക് സൗകര്യമൊരുക്കിയവരോട് വിശദീകരണം തേടി

ആരാധകന്റെ കൊലപാതക കേസിൽ അറസ്റ്റിലായ കന്നട നടി പവിത്ര ഗൗഡയെ ജൂൺ 16ന് രാജരാജേശ്വരി നഗറിലെ വീട്ടിലേക്ക് സ്‌പോട്ട് മഹസറിനായി എത്തിച്ചിരുന്നു. മേക്കപ്പ് ചെയ്ത് അതിയായി ഒരുങ്ങിയാണ് മഹസറിന് വേണ്ടി നടി പോലീസുകാർക്കൊപ്പം എത്തിയത്. ഇതുമായി സംബന്ധിച്ച് നിതാ പോലീസ് സബ് ഇൻസ്‌പെക്ടർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് അധികൃതർ.പോലീസ് പറയുന്നതനുസരിച്ച് മഹസർ കഴിഞ്ഞ് വീട്ടിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ പവിത്ര പുഞ്ചിരിക്കുന്നത് കണ്ടിരുന്നു.

സന്ദർശനത്തിനിടെ മേക്കപ്പ് ഇട്ടത് ടിവി ചാനലുകളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൂടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പവിത്രയെ മഹസറിലേക്ക് കൊണ്ടുപോയ സബ് ഇൻസ്‌പെക്ടർ വിജയനാകർക്കാണ് പോലീസ് (സൗത്ത്) ഡെപ്യൂട്ടി കമ്മീഷണർ എസ് ഗിരീഷ് നോട്ടീസ് നൽകിയത്. സന്ദർശനത്തിനിടെ വാഷ്‌റൂം ഉപയോഗിക്കുന്നതിന് പവിത്ര അനുവാദം വാങ്ങിയിരുന്നു. ഈ സമയത്ത് പവിത്ര മേക്കപ്പ് ഇട്ടിരിക്കാമെന്നാണ് പോലീസ് പറയുന്നത്. പോലീസ് കസ്റ്റഡിയിൽ രാത്രിയിൽ പാർപ്പിച്ചിരിക്കുന്ന സംസ്ഥാന വനിതാ ഭവനിൽ നിന്ന് പവിത്ര പുറത്ത് വരുമ്പോൾ എപ്പോഴും മേക്കപ്പ് ധരിക്കുമെന്ന് സബ് ഇൻസ്‌പെക്ടർ മുതിർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞു. നടി എല്ലാ സമയവും ഒരു മേക്കപ്പ് കിറ്റ് കയ്യിൽ കരുതുമെന്ന് പറയുന്നുണ്ട്.

ചിത്രദുർഗ സ്വദേശി രേണുകാസ്വാമി കൊലപാതകത്തിൽ പ്രതിയായ ദർശനും സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രദോഷിനും പിസ്റ്റളുകൾക്ക് ലൈസൻസ് ഉണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് തോക്കുകളും മറ്റും പോലീസ് സ്റ്റേഷനിൽ കൊടുക്കേണ്ടിയിരുന്നിട്ടും, ഇരുവർക്കും ഇളവ് ലഭിച്ചതായാണ് വിവരം. പ്രദോഷിന് ഇളവ് നൽകിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. ദർശനെയും ഒഴിവാക്കിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും സെർച്ച് വാറണ്ട് ലഭിച്ചതിന് ശേഷം വീടുകളിൽ നിന്ന് പിസ്റ്റളുകൾ പിടിച്ചെടുക്കുമെന്നുമാണ്.

കന്നഡ നടൻ ദർശൻ തൂഗുദീപ ഉൾപ്പെട്ട കൊലക്കേസിൽ സുഹൃത്ത് നടി പവിത്ര ഗൗഡയെ ഒന്നാംപ്രതിയാക്കിയിരുന്നു. രണ്ടാംപ്രതിയാണ് ദർശൻ. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ദർശനും കൂട്ടാളികളും ചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമർദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ആർ.ആർ. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകംനടന്നത്. അറസ്റ്റിലായ ദർശനെയും പവിത്രയെയും സ്ഥലത്തെത്തിച്ച് തെളുവെടുപ്പ് നടത്തിയിരുന്നു.

Content summary; Cop gets notice over allowing Kannada actor Darshan’s girlfriend Pavithra Gowda to put on makeup

Leave a Reply

Your email address will not be published. Required fields are marked *

×