January 15, 2025 |

കണ്ണീർ തുടയ്ക്കൂ മിശിഹാ, ഇതാ നിങ്ങൾക്കുള്ള കിരീടം

ട്രിപ്പിള്‍ രാജ്യാന്തര കിരീടമെന്ന നേട്ടം സ്വന്തമാക്കി അര്‍ജന്റീന

മെസിയുടെ കണ്ണീര്‍ വീണ, മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ കോപ്പ അമേരിക്കയില്‍ മുത്തമിട്ട് അര്‍ജന്റീന. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായി കളത്തിലെത്തിയ ലൊറ്റാരോ മാര്‍ട്ടിനെസിന്റെ കിടിലന്‍ ഗോളില്‍ അതുവരെ പൊരുതിക്കളിച്ച കൊളമ്പിയയെ കീഴടക്കിയാണ് അര്ജന്റീനക്ക് കോപ്പ അമേരിക്ക കിരീടം. നിശ്ചിത സമയത്ത് അറ്റാക്കിങ്ങിലും ബോള്‍ പൊസഷനിലും വ്യക്തമായ മേധാവിത്വം ഉണ്ടായിട്ടും ഗോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കൊളമ്പിയക്ക് സ്വയം പഴിക്കാം.2021 കോപ്പ, 2022 ലോകകപ്പ്, ഇപ്പോള്‍ 2024 കോപ്പ… ട്രിപ്പിള്‍ രാജ്യാന്തര കിരീടമെന്ന നേട്ടം സ്വന്തമാക്കി സ്‌കലോനിയുടെ കീഴില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ലോകത്തെ അപ്രമാധിത്വം ഉറപ്പിച്ചു. ഇതോടെ 2008 യൂറോ, 2010 ലോകകപ്പ്, 2012 യൂറോ തുടര്‍ച്ചയായി നേടിയ സ്‌പെയിനിന്റെ നേട്ടത്തിനൊപ്പമെത്തി അര്‍ജന്റീന. Copa America 2024: Argentina won.

ഇതിഹാസ താരം ലിയോ മെസ്സിക്ക് നിശ്ചിത സമയത്തിന്റെ രണ്ടാം പകുതിയില്‍ പരുക്ക് ഏറ്റ് പിന്മാറേണ്ടി വന്നിട്ടും ബെഞ്ച് സ്ട്രെങ്ത്തിന്റെ ബലത്തില്‍ അര്‍ജന്റീന ജയിച്ചുകയറുകയായിരുന്നു. അധികസമയത്തേക്ക് കടന്നതോടെ കടുത്ത ഹ്യൂമിഡിറ്റിയില്‍ ഇരു പക്ഷത്തും താരങ്ങള്‍ തളര്‍ന്നതോടെ പകരക്കാരുടെ ബെഞ്ചില്‍ നിന്ന് പിന്നെയും ലോകോത്തര താരങ്ങളെ കളത്തില്‍ ഇറക്കാന്‍ മാത്രം അംഗബലം അര്‍ജന്റീനയ്ക്ക് തുണയായി. കോപയിലെ അഞ്ചാം ഗോള്‍ സ്വന്തം പേരില്‍ കുറിച്ച ലൊറ്റേരോ മാര്‍ട്ടിനെസ് ഗോള്‍ഡന്‍ ബൂട്ടും കോപ്പ കിരീടവും സ്വന്തമാക്കി. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട കളിയില്‍ 111ാം മിനിട്ടില്‍ കൊളംബിയയ്ക്കെതിരെ ലൗട്ടാരോ മാര്‍ട്ടിനെസ് ആണ് ഗാള്‍ നേടിയത്. 90 മിനിട്ട് നീണ്ട ഗോള്‍രഹിത നിക്കങ്ങള്‍ക്ക് ശേഷം രണ്ട തവണ എക്‌സ്ട്രാ മിനിട്ടുകളിലേക്ക് പോയ കളിയ്‌ക്കൊടുവിലാണ് അര്‍ജന്റീനയെ ഭാഗ്യം തുണച്ചത്. അതേസമയം 66ാം മിനിറ്റില്‍ പുറത്ത് പോയ മെസി ഡഗൗട്ടിലിരുന്ന് പൊട്ടികരഞ്ഞത് ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചുകലക്കിയ കാഴ്ചയായി. സാന്റിയാഗോ അരിയാസിന്റെ ഫൗളില്‍ പരിക്കേറ്റതാണ് ലയണല്‍ മെസ്സിയ്ക്ക് വില്ലനായത്. കിരീടപ്പോരാട്ടം വാശിയോടെ പുരോഗമിക്കുമ്പോഴായിരുന്നു മെസ്സിയുടെ നിര്‍ഭാഗ്യകരമായ പിന്‍വാങ്ങല്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ അവസരം ലഭിച്ചത് അലക്‌സിസ് മാക് അലിസ്റ്ററിനാണ്. പക്ഷെ ഷോര്‍ട്ടെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ മാക് അലിസ്റ്റര്‍ യെല്ലോ കാര്‍ഡ് കണ്ടു. അടുത്ത അടി മെസിയ്‌ക്കേണ്ട പരിക്കായിരുന്നു. പകരക്കാരനായി നിക്കോ ഗോണ്‍സാലസ് ഗ്രൗണ്ടിലെത്തി. 80ാം മിനിറ്റില്‍ ഗോണ്‍സാലസ് കൊളംബിയ ബോക്‌സിലേക്ക് മിന്നല്‍ പിളര്‍പ്പ് പോലെയെത്തിയെങ്കിലും ഷോട്ട് ഉതിര്‍ക്കാന്‍ സാധിച്ചില്ല.81ാം മിനിറ്റില്‍ കൊളംബിയ ക്യാപ്റ്റന്‍ ഹാമിഷ് റോഡ്രിഗസിന്റെ ഫ്രീകിക്ക് അര്‍ജന്റീന പ്രതിരോധം തട്ടിയകറ്റി.

എയ്ഞ്ചല്‍ ഡി മരിയ ഉയര്‍ത്തി നല്‍കിയ ക്രോസ് ഗോളാക്കാനുള്ള അര്‍ജന്റീന ശ്രമം 88ാം മിനിറ്റില്‍ പരാജയപ്പെട്ടു. നിക്കോ ഗോണ്‍സാലസ് പന്ത് ഹെഡ് ചെയ്‌തെങ്കിലും വലയിലേക്കു തട്ടിയിടാന്‍ യൂലിയന്‍ അല്‍വാരസിനു സാധിക്കാതെ പോയി. നാലു മിനിറ്റാണ് രണ്ടാം പകുതിക്ക് അധികസമയമായി അനുവദിച്ചത്. ഈ സമയത്തും ഗോളില്ലാതിരുന്നതോടെ കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു.

Post Thumbnail
അര്‍ജന്റീന, ബ്രസീല്‍ ആരാധകര്‍ ടെന്‍ഷനിലാണ്വായിക്കുക

കളിയുടെ ആദ്യ പകുതിയില്‍ അര്‍ജന്റീനയെ ഗോള്‍ രഹിത സമനിലയില്‍ തളയ്ക്കാന്‍ കൊളംബിയക്ക് കഴിഞ്ഞു. പന്തടക്കവും ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളുമായി കളം നിറഞ്ഞ കളിയായിരുന്നു അവരുടെത്. അതുകൊണ്ട് തന്നെ ആദ്യ പകുതിയിലെ കളി കൊളംബിയയുടെ കൈകളില്‍ ഭദ്രമായിരുന്നുവെന്ന് പറയാം. കളിയുടെ ആദ്യ മിനിട്ടില്‍ തന്നെ ആക്രമണത്തിന് തുടക്കമിട്ടത് അര്‍ജന്റീനയായിരുന്നു. ഫസ്റ്റ് ടൈം ഷോട്ടെടുക്കാനായി കുതിച്ച് കൈയറിയ യൂലിയന്‍ അല്‍വാരസിന് ലക്ഷ്യം പിഴച്ചു. പിന്നീടുള്ള ആറ് മിനിട്ടില്‍ വലകുലയ്ക്കാനുള്ള കൊളംബിയയുടെ ആക്രമണങ്ങളാണ് ആരാധകരെ കാത്തിരുന്നത്. കൃത്യം ഏഴാം മിനിട്ടില്‍ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തെ വിറപ്പിച്ച് കൊളംബിയന്‍ തലവന്‍ ഹാമിഷ് റോഡ്രിഗസ് കോര്‍ഡോബയെ ലക്ഷ്യമാക്കി ബോക്‌സിലേക്കു ക്രോസ്. കോര്‍ഡോബയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി അത് പുറത്തേക്കുപോയി.

20ാം മിനിട്ടില്‍ കൊളംബിയന്‍ പ്രതിരോധത്തിന് മുന്നില്‍ ലക്ഷ്യം കാണാതെ ഡി മരിയയുടെ പാസില്‍ല്‍നിന്ന് മെസ്സിയെടുത്ത ഷോട്ടും പിഴച്ചു. ഏഴ് മിനിട്ടിന് ശേഷം അര്‍ജന്റീന ബോക്‌സില്‍വച്ച് ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ കൊളംബിയന്‍ ഫോര്‍വേഡ് ജോണ്‍ കോര്‍ഡോബ വീഴ്ത്തി. ഇതോടെ കളിയിലെ ആദ്യ യെല്ലോ കാര്‍ഡ് വീണു. ജോണ്‍ കോര്‍ഡോബ പുറത്ത്. അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ പ്രതിരോധത്തില്‍ 33ാം മിനിട്ടില്‍ കൊളംബിയന്‍ താരം ജെഫേര്‍സന്‍ ലെര്‍മ തീര്‍ത്ത ഷോട്ടും വല കുലുക്കാതെ പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ കൊളംബിയ പ്രതിരോധ താരം സാന്റിയാഗോ അരിയാസിന്റെ ഫൗളില്‍ ലയണല്‍ മെസ്സി പരുക്കേറ്റു ഗ്രൗണ്ടില്‍ വീണു. മത്സരം ഏതാനും നേരത്തേക്കു നിര്‍ത്തിവച്ചു.

43ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. അര്‍ജന്റീന താരം തഗ്‌ലിയാഫികോയെ കൊളംബിയന്‍ താരം റിച്ചഡ് റിയൂസ് ഫൗള്‍ ചെയ്തു വീഴ്ത്തിയതിനാണു നടപടി. മെസ്സിയെടുത്ത ഫ്രീകിക്കില്‍ തഗ്‌ലിയാഫികോ ഹെഡ് ചെയ്‌തെങ്കിലും ലക്ഷ്യം കാണുന്നില്ല. ഒരു മിനിറ്റാണ് ആദ്യ പകുതിക്ക് അധികസമയമായി അനുവദിച്ചത്.

 

English Summary: Copa America 2024 final: Martinez scores late as ARG beat COL to seal 16th title

Copa America 2024: Argentina won

 

×