25 മണിക്കൂറുകൾ നീണ്ട പ്രസംഗത്തിലൂടെ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് ന്യൂജഴ്‌സിയിൽ നിന്നുള്ള സെനറ്റർ കോറി ബുക്കർ. 25 മണിക്കൂർ ദൈർഘ്യമുള്ള പ്രസംഗത്തിലൂടെ അമേരിക്കൻ സെനറ്റിൽ ചരിത്രമെഴുതിയിരിക്കുകയാണ് ഡെമോക്രാറ്റായ കോറി ബുക്കർ. Longest Speeches in Political History
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും ലക്ഷ്യംവച്ചായിരുന്നു കോറി ബുക്കറിന്റെ പ്രസംഗം. ട്രംപിന്റെ നയങ്ങൾ, നിയമവാഴ്ച്ച, ഭരണഘടന, അമേരിക്കൻ ജനതയുടെ ആവശ്യങ്ങളോടുള്ള തികഞ്ഞ അവഗണന എന്നിവയെക്കുറിച്ചുള്ള വിമർശനങ്ങളാണ് ബുക്കർ നടത്തിയത്. 25 മണിക്കൂറും അഞ്ച് മിനിട്ടും നീണ്ടുനിന്ന പ്രസംഗം ട്രംപ് ഭരണകൂടത്തെ അപലപിച്ചുകൊണ്ടാണ് അദ്ദേഹം നിർത്തിയത്.
സൗത്ത് കാരോലൈന സെനറ്റർ സ്‌ട്രോം തർമണ്ടിന്റെ പേരിലായിരുന്ന ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത പ്രസംഗത്തിന്റെ റെക്കോർഡാണ് ബുക്കർ ഇപ്പോൾ തകർത്തിരിക്കുന്നത്. 1957ൽ പൗരാവകാശ നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടായിരുന്നു തർമണ്ട് 24 മണിക്കൂർ 18 മിനിട്ട് സംസാരിച്ചത്.
ലോകത്തിലെ ദൈർഘ്യമേറിയ പ്രസംഗങ്ങൾ
ഫിദൽ കാസ്‌ട്രോ
ക്യൂബയിലെ നേതാവായ ഫിദൽ കാസ്‌ട്രോ പ്രസംഗങ്ങൾക്ക് പേര് കേട്ട വ്യക്തിയാണ്. വികാരഭരിതവും ദീർഘവുമായ പ്രസംഗങ്ങൾ അദ്ദേഹത്തിന് ഹരമായിരുന്നു. 1960ൽ ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗം 4 മണിക്കൂർ 29 മിനിട്ട് പിന്നിട്ടുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആഭ്യന്ത്ര പ്രസംഗങ്ങളെ അപേക്ഷിച്ച് ദൈർഘ്യം കുറഞ്ഞ പ്രസംഗമായിരുന്നു ഇത്. 1986ൽ കാസ്‌ട്രോ നടത്തിയ ഒരു ആഭ്യന്തര പ്രസംഗം 7 മണിക്കൂർ 10 മിനിട്ട് നീണ്ടുനിന്നിരുന്നു.
ഹ്യൂഗോ ഷാവെസ്
വെനിസ്വേലയിടെ പ്രസിഡന്റ് ഹ്യൂഗോ ഷാവെസിന് ദീർഘമായ പ്രസംഗങ്ങൾ പുതുമയുള്ളതായിരുന്നില്ല. 2012ലാണ് അദ്ദേഹം തന്റെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം ടെലിവിഷനിലൂടെ നടത്തുന്നത്. പ്രസംഗത്തിൽ അദ്ദേഹം രാജ്യത്തിന്റെ നയതന്ത്രത്തെക്കുറിച്ച് എട്ട് മണിക്കൂറിലധികം ദീർഘമായി ചർച്ച ചെയ്തു. പല കഥകളും സംഭവങ്ങളും ഉൾപ്പെട്ട പ്രസംഗം വിരസതയില്ലാത്ത എട്ട് മണിക്കൂറുകളാണ് കാഴ്ച്ചക്കാരന് സമ്മാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു,
വി കെ കൃഷ്ണമേനോൻ
1957ലാണ് ഇന്ത്യയിലെ രാഷ്ട്രീയ പ്രമുഖനായ വി കെ കൃഷ്ണമേനോൻ ഐക്യരാഷ്ട്ര സഭയിൽ കാശ്മീരിനെക്കുറിച്ച് പ്രസക്തവും ചരിത്രപ്രധാനവുമായ പ്രസംഗം നടത്തിയത്. ഒന്നിലധികം സെഷനുകളിലായി 8 മണിക്കൂറിലധികം സമയം അദ്ദേഹം ദീർഘമായി പ്രസംഗിച്ചു. നയതന്ത്ര ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണിത്.
സ്‌ട്രോം തർമണ്ട്
അമേരിക്കൻ ഐക്യനാടുകളിൽ നിയമനിർമാണ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗങ്ങളിൽ ചിലത് ഫിലിബസ്റ്ററിംഗ് സെനറ്റർമാരുടേതായിരുന്നു. 1957ൽ പൗരാവകാശ നിയമം തടയാൻ ശ്രമിച്ചുകൊണ്ട് അമേരിക്കൻ സെനറ്ററായ സ്‌ട്രോം തർമണ്ട് 24 മണിക്കൂർ 18 മിനിട്ട് പ്രസംഗിച്ചിരുന്നു.
ഇവാൻ ഫിലിപ്പോവ്
സോവിയറ്റ് കാലഘട്ടത്തിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ ഇവാൻ ഫിലിപ്പോവ് 26 മണിക്കൂറുകൾ നീണ്ടുനിന്ന പ്രസംഗം നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയ പ്രസംഗമായി കണക്കാക്കുന്നു.
സ്റ്റുവർട്ട് സ്റ്റീവൻസൺ
2004-ൽ, സ്കോട്ടിഷ് പാർലമെന്റേറിയൻ സ്റ്റുവർട്ട് സ്റ്റീവൻസൺ അന്താരാഷ്ട്ര ആത്മഹത്യാ പ്രതിരോധ വാരത്തിൽ 23 മണിക്കൂറും 51 മിനിറ്റും നീണ്ടുനിന്ന ഒരു പ്രസംഗം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം സ്കോട്ടിഷ് പാർലമെന്റിൽ വലിയ റെക്കോർഡായ നിലനിർത്തപ്പെട്ടു.
ടെഡ് ക്രൂസ്
2013-ൽ യുഎസ് സെനറ്റിൽ, സെനറ്റർ ടെഡ് ക്രൂസ് ഒബാമയ്ക്കെതിരെ പ്രസംഗം നടത്തിയിരുന്നു. 21 മണിക്കൂർ 19 മിനിറ്റ് നീണ്ടുനിന്ന ഈ പ്രസംഗം റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ 21 മണിക്കൂർ 19 മിനിറ്റിന് ശേഷം അദ്ദേഹത്തെ കേൾക്കാൻ സെനറ്റിലെ അംഗങ്ങൾ തയ്യാറായില്ല. അവർ ട്രെഡ് ക്രൂസിന്റെ പ്രസംഗത്തിനിടെ തങ്ങളുടെ അഭിപ്രായങ്ങളും ഭിന്നതകളും വ്യക്തമാക്കി പ്രസംഗം തടസപ്പെടുത്തി.Longest Speeches in Political History
content summary; Cory Booker’s 24-Hour Senate Speech and The Longest Speeches in Political History
This post was last modified on April 2, 2025 5:24 pm
Leave a Comment