‘സാമൂഹിക,സാമ്പത്തിക,രാഷ്ട്രീയതലങ്ങളില്‍ പൗരന്മാരുടെ ചിന്ത, ആവിഷ്‌കാരം,വിശ്വാസം,ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, അവസരങ്ങളുടെ തുല്യത, വ്യക്തിയുടെ അന്തസ്സ്, രാഷ്ട്രത്തിന്റെ ഐക്യം,അഖണ്ഡത എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ ആമുഖം തീര്‍ച്ചയായും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.’ambedkar
ഭരണഘടനയുടെ ആമുഖവും അംബേദ്കറിന്റെ ചിത്രവും സാക്ഷിയായി ദമ്പതികള്‍ വിവാഹതിരായി. ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലെ ദമ്പതികളാണ് സത്യപ്രതിജ്ഞ ചെയ്ത് ജീവിതത്തില്‍ ഒന്നായത്.റായ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ വടക്ക് കിഴക്കായി ജഷ്പൂരിലെ കപു ഗ്രാമത്തില്‍ നടന്ന അതുല്യമായ വിവാഹ ചടങ്ങ് തികച്ചും വേറിട്ടതായിരുന്നു. അഗ്നിക്ക് ചുറ്റും 7 തവണ വലംവെക്കലോ,മംഗള്‍-സൂത്ര,സിന്ദൂരം അണിയിക്കല്‍ എന്നീ പരമ്പരാഗത ചടങ്ങുകളോ ഇവിടെയുണ്ടായില്ല.
ഗുരുഘാസിദാസിന്റെ ജന്മദിനമായി നവംബര്‍ 18നാണ് സത്‌നാമി സമുദായത്തില്‍പ്പെട്ട ദമ്പതികള്‍ വിവാഹത്തിനായി തെരഞ്ഞെടുത്തത്.ചടങ്ങിനിടെ ബിരുദധാരികളായ ദമ്പതികള്‍ വരണമാല്യം അണിയിച്ചെങ്കിലും മന്ത്രങ്ങള്‍ ചൊല്ലിയില്ല.പകരം,ഭരണഘടനയുടെ മുഖ്യ ശില്പിയായ ബാബാ സാഹിബ് ഭീം റാവു അംബേദ്കറുടെ ചിത്രത്തിന് വലം വെച്ച് ഭരണഘടനയുടെ ഒരു പകര്‍പ്പ് കൈയില്‍ പിടിച്ച് ആമുഖം ചൊല്ലി ഒരുമിച്ച് ഒന്നായി ജീവിക്കാമെന്ന് പ്രതിജ്ഞയെടുത്തു.
വിവാഹചടങ്ങുകളില്‍ നിന്ന് അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിനും പുതിയ ഒരു ഉള്‍ക്കാഴ്ചയ്ക്കും ഈ വേറിട്ട വിവാഹം വഴിയൊരുക്കി.
‘ഈ വിവാഹം സംഘടിപ്പിക്കാനും സത്യപ്രതിജ്ഞ ചെയ്ത് ഒന്നാകാനും ഞങ്ങള്‍ തീരുമാനിച്ചു.ഞങ്ങളുടെ കുടുംബങ്ങള്‍ മാത്രമല്ല,സമൂഹവും ഞങ്ങളുടെ തീരുമാനത്തില്‍ സന്തുഷ്ടരാണ്. അവര്‍ ചടങ്ങില്‍ പങ്കെടുത്ത് അനുഗ്രഹം നല്‍കി. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കുക എന്നതും ഞങ്ങളുടെ ഉദ്ദേശമായിരുന്നു.’ നവദമ്പതികളായ യമന്‍ ലാഹ്രെയും പ്രതിമയും പറഞ്ഞു.
ചടങ്ങുകള്‍ക്കോ ആചാരാനുഷ്ഠാനങ്ങള്‍ക്കോ അമിതമായ ചിലവുകളില്ലാതെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കിത് പ്രചോദനമാണ്. തുടക്കത്തില്‍ കാര്യങ്ങളെങ്ങനെയായി തീരുമെന്നതില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാല്‍ ഈ വിവാഹം കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അവിസ്മരീണമായ നിമിഷങ്ങളായി മാറിയതില്‍ ദമ്പതികള്‍ ഏറെ ആഹ്ലാദത്തിലാണ്.ambedkar
content summary; Couple Takes Oath on Constitution’s Preamble, Marries in Unique Ceremony Inspired by Ambedkar’s Principles