തെക്കൻ കേരളത്തെിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്നതിനാലാണ് കേരളത്തിൽ കനത്ത മഴ തുടരുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈ മാസം 11 ാം തിയതിവരെ അതിശക്ത മഴക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഈ കാരണം കൊണ്ട് വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, എട്ടാം തിയതി തിരുവനന്തപുരം, കൊല്ലം ജില്ലകളിലും, ഒൻപതാം തിയതി ഇടുക്കിയിലും പത്താം തിയതി ഇടുക്കി, പത്തനംതിട്ട ജില്ലയിലുമാണ് ഓറഞ്ച് അലർട്ട്.cyclonic circulation very heavy rainfall chance in kerala
തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കൻ കേരളത്തെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയാണ് പെയ്യുന്നത്. ഒക്ടോബർ 9 ഓടെ കേരളത്തിൽ നിന്ന് മാറി ലക്ഷദ്വീപിന് മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിർവീര്യമാകുമെന്നാണ് കരുതുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെയുണ്ടാകുന്ന ന്യൂനമർദം തെക്കൻ കേരളം, തെക്കൻ തമിഴ്‌നാട് വഴിയാണ് ന്യുനമർദ്ദ പാത്തി കണക്കാക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി ഒറ്റപ്പെട്ട നേരിയതും ഇടത്തരം മഴക്കും സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 11 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ സമയത്ത് ആരും കുളത്തിലോ പുഴയിലോ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. cyclonic circulation very heavy rainfall chance in kerala
അടുത്ത ദിവസങ്ങളിലെ മഴയുടെ സാധ്യത ഇങ്ങനെ..
ഓറഞ്ച് അലർട്ട്
08/10/2024 നു തിരുവനന്തപുരം, കൊല്ലം
09/10/2024 നു ഇടുക്കി
10/10/2024 നു പത്തനംതിട്ട, ഇടുക്കി
11/10/2024 നു തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
08/10/2024 നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
09/10/2024 നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ
10/10/2024 നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ
11/10/2024 നു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ ആൾട്ട ആണ്. കേന്ദ്ര കാലാവസ്ഥാവകുപ്പാണ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കേണ്ടതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
Content summary; cyclonic circulation very heavy rainfall chance in kerala