ഇംഗ്ലീഷ് ഭാഷയില്‍ ശശി തരൂരിനെ വെല്ലുവിളിക്കാന്‍ അധികമാരുമില്ല. എന്നാല്‍ തരൂരിനെ വെല്ലുവിളിക്കാന്‍ പോന്ന ഒരാളുണ്ടെന്നാണ് തെളിവ് സഹിതം ഐപിഎസ് ഓഫീസര്‍ ഡി രൂപ ട്വീറ്റ് ചെയ്തിരിക്കുന്നത്. എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെ ജയില്‍ ജീവിതത്തിന്റെ കഥകള്‍ പുറത്തുവിട്ട് ആളായ ഡി. രൂപയുടെ ട്വീറ്റും വീഡിയോയും വൈറലായിരിക്കുകയാണ്.
ഒരു കാമറൂണ്‍ സ്വദേശി ആ രാജ്യത്തെ രാഷ്ട്രീയ നേതാവിനെ വിമര്‍ശിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത്, ‘ശശി തരൂരിന് ഒരു എതിരാളിയുണ്ടാവുമെന്ന് ഒരിക്കലും ചിന്തിച്ചില്ല’ എന്ന കുറിപ്പോടെയാണ് രൂപ ട്വീറ്റ് ചെയ്തിരിക്കുന്നത്. കാമറൂണ്‍ സ്വദേശിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനവും അദ്ദേഹത്തിന്റെ ഉച്ചാരണവുമാണ് തരൂരിന് തീര്‍ച്ചയായും ഒരു വെല്ലുവിളി തന്നെയാണെന്നാണ് വീഡിയോ കണുമ്പോള്‍ മനസ്സിലാവും.
Never imagined that there could be a competitor for .@ShashiTharoor ji pic.twitter.com/ubFBVFTaau
— D Roopa IPS (@D_Roopa_IPS) November 14, 2018
Remaining part of the video .@ShashiTharoor pic.twitter.com/uGjmy52WCl
— D Roopa IPS (@D_Roopa_IPS) November 14, 2018
രണ്ടുഭാഗമായാണ് ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് പല രാഷ്ട്രീയ നേതാക്കളും കമന്റുകള്‍ ഇട്ടിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി (AAP) നേതാവും ഹിന്ദി കവിയുമായ കുമാര്‍ വിശ്വാസ് കുറിച്ചത്, ‘കുംഭമേളയില്‍ കാണാതായി, കാമറൂണില്‍ എത്തിച്ചേര്‍ന്ന, ശശി തരൂരിന്റെ ‘സഹോദരനെ’ കണ്ടു കിട്ടി… അഭിനന്ദനങ്ങള്‍!’ എന്നായിരുന്നു.
കുമാര്‍ വിശ്വാസിന്റെ കമെന്റിന് തരൂര്‍ മറുപടി നല്‍കിയത് ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി ഭാഷയില്‍ അല്‍പം ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയാണ്. ‘നിറം, ഭാഷ, ഉച്ചാരണം എന്നിവയിലുള്ള ചെറിയ വ്യത്യാസം മാത്രം, സത്യത്തില്‍ ഈ ലോകം ഒരു കുടുംബമാണ്, നമ്മള്‍ എല്ലാവരും സഹോദരരും’, ‘ഒരേ ഭാഷയില്‍ സംസാരിക്കുന്നതു കൊണ്ട് ഒരാള്‍ സഹോദരനായിത്തീരുമെങ്കില്‍ അതിലും വലിയ കാര്യം മറ്റൊന്നില്ല. ആവട്ടെ, ഇനി താങ്കളുടെ (AAP) ഭാഷയില്‍ സംസാരിക്കാം, അപ്പോള്‍ നമ്മളും അങ്ങിനെയായിത്തീരില്ലേ?’
“रंगों, भाषा, लहजों में ही थोड़ी सी जुदाई है
असल में दुनिया कुनबा है, और सब भाई-भाई हैं”अगर सिर्फ जुबानी लहजा मिलने से ही कोई भाई बनता है तो इससे अच्छी बात क्या होगी, चलो अब AAP के लहजे में बात कर लेते हैं, अब हम भी वही हुए के नही?
— Shashi Tharoor (@ShashiTharoor) November 15, 2018
https://www.azhimukham.com/kerala-palakkad-muthalamada-pesticides-killing-mango-city/
https://www.azhimukham.com/opinion-moral-policing-continues-in-kerala-where-metoo-and-sabarimala-women-entry-discusss-widely-anejana-writes/