June 06, 2026 |
Share on

പണം വാങ്ങിയത് എംഎല്‍എ; ഡിസിസി ട്രഷററുടെ ആത്മഹത്യക്കുറിപ്പിൽ ഐ സി ബാലകൃഷ്ണന്റെയും എൻ ഡി അപ്പച്ചന്റെയും പേരുകൾ

മുന്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായി എന്ന് കുറിപ്പിൽ പറയുന്നു

സാമ്പത്തിക ബാധ്യതയെ തുടർന്ന് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്യമഹത്യ ചെയ്ത സംഭവത്തിൽ എന്‍ എം വിജയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. മരണക്കുറിപ്പിൽ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണന്റെയും വയനാട് ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുകൾ കത്തിലുണ്ട് എന്നാണ് വിവരം.

എംഎല്‍എയാണ് നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. രാഹുൽ ​ഗാന്ധിക്കും പ്രിയങ്ക ​ഗാന്ധിക്കും കെപിസിസി പ്രസിഡന്റിനുമാണ് അഞ്ചില്‍ അധികം പേജുകള്‍ ഉള്ള കുറിപ്പ് എഴുതിയിരിക്കുന്നത്.

മുന്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായി എന്ന് കുറിപ്പിൽ പറയുന്നു. വലിയ ബാധ്യ ഉണ്ടായിട്ടും തന്നെ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും ആരുമുണ്ടായില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമായിരുന്നുവെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും കുറിപ്പില്‍ പറയുന്നു.

ഡിസംബർ 24നാണ് വിജയനെയും മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷിനെയും വീടിനുളളിൽ വിഷം ഉളളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. വീട്ടിലുളളവർ അമ്പലത്തിൽ പോയപ്പോഴായിരുന്നു ഇരുവരും കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കോൺഗ്രസ്‌ നേതാക്കൾ നിയമനം വാഗ്‌ദാനംചെയ്‌ത്‌ കോടികൾ കോഴവാങ്ങിയതിന്റെ ഇടനിലനിന്നാണ്‌ വിജയന്‌ ഇത്രയും വലിയ ബാധ്യത ഉണ്ടായതെന്നാണ് ആരോപണം.

രണ്ട് ബാങ്കുകളിലായി വിജയന് ഒരു കോടി രൂപയുടെ സാമ്പത്തികബാദ്ധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഈ ബാദ്ധ്യത എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കുകയാണ്. ഇതിനായി 14 ബാങ്കുകളിൽ നിന്ന് അന്വേഷണസംഘം വിവരം തേടിയിട്ടുണ്ട്. പത്ത് ബാങ്കുകളിൽ വിജയന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്.

Content summary: DCC Treasurer's suicide note names IC Balakrishnan and ND Appachan
DCC Treasurer's suicide suicide note IC Balakrishnan ND Appachan

Leave a Reply

Your email address will not be published. Required fields are marked *

×