January 18, 2025 |
Share on

ഡിസിസി ട്രഷററുടെ ആത്മഹത്യയില്‍ കുരുക്ക് മുറുകുന്നു; ബാലകൃഷ്ണനും അപ്പച്ചനും അറസ്റ്റിലേക്ക്?

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന

വയനാട് ഡിസിസി ട്രഷറര്‍ എംഎന്‍ വിജയന്റെയും മകന്റെയും മരണത്തില്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണനും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. വിജയന്റെ ആത്മഹത്യാ കുറിപ്പിനൊപ്പം പുറത്തുവന്ന കത്തുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും അറസ്റ്റിനും നീക്കമുള്ളതായാണ് റിപ്പോര്‍ട്ട്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ ഐസി ബാലകൃഷ്ണന്‍. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇതിനിടെ കേസ് ബത്തേരി കോടതിയിലേക്ക് മാറ്റാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.death of nm vijayan: ic balakrishnan mla and nd appachan arrested? 

എന്‍എം വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ എംഎല്‍എയുടെ അടക്കം പേരുകള്‍ കൃത്യമായിട്ടും ഉണ്ടായിട്ടും ബാലകൃഷ്ണന്‍ രാജി വയ്‌ക്കേണ്ടെന്ന തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തത്. പകരം കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ക്കെതിരെ മാത്രം നടപടി എടുത്ത് കോണ്‍ഗ്രസ് നേതൃത്വം എംഎല്‍എ യെ സംരക്ഷിക്കുകയായിരുന്നു. എന്നാല്‍ ബാങ്കിലെ കോഴവിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവന്നതോടെയാണ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്കും എന്‍ഡി അപ്പച്ചനുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ വിജയന്റെ ഫോണ്‍ രേഖകളും പ്രത്യേക അന്വേഷണസംഘം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഇരുവരുടെയും അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ കടക്കുന്നതെങ്കില്‍ കെപിസിസി നേതൃത്വം ഉള്‍പ്പെടെ വലിയ പ്രതിരോധത്തിലാകും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. അരനൂറ്റാണ്ട് കാലം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയന്‍. എന്നാല്‍ അദ്ദേഹത്തിന്റെയും മകന്റെയും ആത്മഹത്യയെ നിസാരമായാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. വിജയന്റെ കുടുംബം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെളിവുകളുമായി വന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായത്.

കോണ്‍ഗ്രസ് ഭരിക്കുന്ന വയനാട്ടിലെ സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച രേഖകളും പുറത്തുവന്നിട്ടുണ്ട്. ഒടുവില്‍ വാഗ്ദാനം ചെയ്ത ജോലിയും വാങ്ങിയ 30 ലക്ഷം രൂപയും ഐ സി ബാലകൃഷ്ണന്‍ തിരിച്ചു നല്‍കിയില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പലരില്‍ നിന്നായി പണം വാങ്ങിയതായും കത്തില്‍ പറയുന്നുണ്ട്. ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മുന്‍ ഡി.സി.സി ട്രഷറര്‍ കെ.കെ ഗോപിനാഥന്‍, അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പില്‍ ആരോപണമുള്ളത്.

അതേസമയം, ഇരുവരുടെയും രാജി ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ തടയുമെന്നാണ് ഡിവൈഎഫ്‌ഐയുടെ നിലപാട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എംഎല്‍എ പൊതുപരിപാടികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ്.death of nm vijayan: ic balakrishnan mla and nd appachan arrested?  

Post Thumbnail
'കണ്ണടച്ചാല്‍ ആ പെണ്‍കുഞ്ഞിന്റെ മുഖമാണ്'വായിക്കുക

Content Summary: death of nm vijayan: ic balakrishnan mla and nd appachan arrested?

IC Balakrishnan MLA ND Appachan NM Vijayan former DCC treasure wayanad dcc treasure K Sudhakaran latest news 

×