June 26, 2026 |
Share on

കളത്തിൽ ഇറങ്ങി ക്രൈം ബ്രാഞ്ച് കുരുക്ക് മുറുകി രാഹുൽ; അതിജീവിതർ മൊഴി നൽകും

ഗർഭച്ഛി​ദ്രത്തിന് നിർബന്ധിച്ച മാധ്യമപ്രവർത്തകയുടെ മൊഴി നിർണായകം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർനടപടികളുമായി ക്രൈംബ്രാഞ്ച്. നിലവിൽ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ഇതിനുശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും. രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച പെണ്‍കുട്ടി ഉള്‍പ്പെടെ മൊഴി നല്‍കിയേക്കും. ഇരകളായ പല സ്ത്രീകളും മൊഴി നല്‍കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. ഇതോടെ രാഹുലിന് കുരുക്ക് മുറുകും.

രാഹുലിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷിക്കുക. രാഹുലിൽ നിന്ന് പീഡനവും മറ്റ് അധിക്ഷേപങ്ങളും ഉണ്ടായെന്ന് വെളുപ്പടുത്തിയവരെ കുറിച്ചുളള വിവരങ്ങൾ പരാതിക്കാരിൽ നിന്നും ശേഖരിക്കും. അതിനുശേഷം വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ സമീപിച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ചുകൊണ്ട് എംഎല്‍എക്കെതിരെ ശക്തമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്. ഇരകളാക്കപ്പെട്ടവര്‍ക്ക് പരാതിയുണ്ടെങ്കില്‍ കേസിന് ബലം കൂടുമെന്നാണ് കണക്ക് കൂട്ടല്‍.  രാഹുലിനെതിരെ പാർട്ടി നടപടികൾ സ്വീകരിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിച്ചത് പരാതികളുടെയും മൊഴിയുടെയും അഭാവമായിരുന്നു. എന്നാൽ ഇതോടെ നേതൃത്വം പ്രതിസന്ധിയിലായേക്കാം. നിലവിൽ കയ്യാല പുറത്തായ രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിക്കുന്ന ലക്ഷണമാണ് കാണുന്നത്.

ഇന്നലെയാണ് ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് സ്വമേധയാ കേസെടുത്തത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിച്ച് കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു.

രാഹുലിനെതിരായ ആരോപണങ്ങളിൽ ഏറ്റവും ഗൌരവമേറിയത് മാധ്യമപ്രവർത്തകയായ പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതായിരുന്നു. പെൺകുട്ടിയും രാഹുലും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തു വന്നതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

കേസിലെ ഏറ്റവും വലിയ വഴി തിരിവായിരിക്കും പരാതിക്കാരുടെ മൊഴി ശേഖരിക്കുന്നത്. ഇത് ലഭിക്കുന്നതോടെ രാഹുലിന്റെ രാഷ്ട്രീയ ഭാവി തന്നെ തുലാസിലായേക്കും. പെണ്‍കുട്ടികള്‍ക്ക് ആത്മധൈര്യം പകര്‍ന്ന് അവരില്‍ നിന്നും മൊഴി ശേഖരിക്കുകയെന്നതാണ് ക്രൈം ബ്രാഞ്ചിന്റെ മുന്നിലുള്ള ആദ്യ പടി. മൊഴി പരാതിക്കാരുടെ മൊഴി ഏറ്റവും പ്രധാനപ്പെട്ടതാണ്. കൂടുതല്‍ തെളിവുകള്‍ക്കായിട്ടാണ് ക്രൈം ബ്രാഞ്ച് ഇനി ശ്രമിക്കുക. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണോ വേണ്ടയോ എന്നകാര്യത്തില്‍ തെളിവകളും മൊഴികളും ആശ്രയിക്കേണ്ടി വരും.

ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഡിജിപിക്കും വിവിധ സ്റ്റേഷനുകളിലും ലഭിച്ച നിരവധി പരാതികളാണ് കേസിനാധാരം. വിഷയത്തിൽ ഇരുമുന്നണികളും പ്രതിഷേധം കടുപ്പിക്കുകയാണ്. ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാ‍ർച്ച് അക്രമാസക്തമായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വിഷയത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകാനാണ് സാധ്യത. രാഹുല്‍ വിഷയത്തില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് ഷാഫി പറമ്പിലിനെ മുന്‍നിര്‍ത്തി പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണ്. എന്നാൽ, ഇനി ഈ പ്രതിരോധങ്ങൾ ഫലം കണ്ടേക്കുമോയെന്ന കാര്യത്തിൽ സംശയവുമുണ്ട്

content summary: Survivors will give statements to the Crime Branch against Rahul Mamkoottathil

Leave a Reply

Your email address will not be published. Required fields are marked *

×