നേപ്പാളിലുണ്ടായ അതിതീവ്ര ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ബീഹാര്‍, അസം, പശ്ചിമ ബംഗാള്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചിരുന്നു.earthquake
എവറസ്റ്റ് കൊടുമുടിക്ക് സമീപമുള്ള പ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പം ടിബറ്റില്‍ നാശനഷ്ടങ്ങളുണ്ടാക്കി. പലര്‍ക്കും ജീവഹാനിയും സംഭവിച്ചു. ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 62 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബീഹാറിന്റെ തലസ്ഥാനമായ പറ്റ്‌നയിലും പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം
അനുഭവപ്പെട്ടു.
ചൈനീസ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 6.8 ഉം യുഎസ് ജിയോളജിക്കല്‍ സര്‍വേ 7.1 ഉം രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശികസമയം രാവിലെ 9.05നാണ് ഉണ്ടായത്. ഐക്കണിക് പര്‍വ്വതത്തിന് ഏകദേശം 80 കിലോമീറ്റര്‍ വടക്ക് ടിന്‍ഗ്രി കൗണ്ടിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ടിബറ്റിലെ വലിയ നഗരമായ ഷിഗാറ്റ്‌സെയ്ക്ക് സമീപമുള്ള ടൗണ്‍ഷിപ്പുകളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യത്തെ ഭൂചലനത്തിന് പിന്നാലെ രണ്ട് ഭൂചലനങ്ങള്‍ കൂടി ഈ മേഖലയില്‍ ഉണ്ടായതായി എന്‍സിഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിശാസ്ത്രപരമായി ഭൂചലന സാധ്യത കൂടുതലുള്ള പ്രദേശമാണ് നേപ്പാള്‍. അവിടെ ഭൂചലനങ്ങള്‍ ഉണ്ടാകുന്നത് സ്ഥിരമാണ്. 2015 ല്‍ നേപ്പാളിലുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9000ത്തോളം ആളുകള്‍ മരിക്കുകയും 22,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. earthquake
content summary; Death Toll Rises in Nepal Earthquake: 95 Killed, 62 Injured and Widespread Destruction Reported